INDIANEWSTrending

കൈക്കൂലി നൽകാൻ ഒരു ലക്ഷം രൂപ ചോദിച്ചു; നൽകാതെ വന്നപ്പോൾ ഗർഭിണിയായ ഭാര്യയേയും മകനേയും ജീവനോടെ ചുട്ട് കൊന്നു; പ്രതി ഒളിവിൽ

സുപോൾ : ​ഗർഭിണിയായ ഭാര്യയേയും മകനേയും ചുട്ട് കൊന്ന് യുവാവ്. കണ്ണുമൂടിക്കെട്ടി കട്ടിലിൽ ഇരുവരേയും കെട്ടിയിട്ടാണ് പ്രതി ജീവനോടെ കൃത്യം നിർവഹിച്ചത്. രഞ്ജൻ ദേവി (27), മൂന്നുവയസുള്ള മകൻ എന്നിവരാണ് കൊടും ക്രൂരതയ്‌ക്ക് ഇരകളായത്. പ്രതിയായ ആശിഷും സഹോദരിയും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

റെയിൽവേയിൽ ജോലി നേടുന്നതിനായി ഒരാൾക്ക് കൈക്കൂലി നൽകാൻ ഒരു ലക്ഷം രൂപ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകാൻ രഞ്ജൻ ദേവി വിസമ്മതിയ്‌ക്കുകയുണ്ടായി. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ത്രിവേണിഗഞ്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close