CULTURALNEWS

അധികാരത്തിൽ നിന്നും നിഷ്കാസിതനാക്കാൻ ദേശസ്നേഹിയായ കെ കരുണാകരനെ ദേശദ്രോഹിയാക്കി മാറ്റി: വി ഡി സതീശൻ

തിരുവനന്തപുരം: അധികാരത്തിൽ നിന്ന് നിഷ്കാസിതനാക്കാൻ ദേശസ്നേഹിയായ കെ കരുണാകരനെ ദേശദ്രോഹിയാക്കി ചിത്രീകരിക്കുകയും പിന്നാലെ നിഷ്കാസിതനാക്കുകയുമായിരുന്നു ചാരക്കേസിലൂടെ ശത്രുക്കൾ ഉന്നംവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിന്റെ ഭാ​ഗമായി പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പാർട്ടിക്കാരുടെയും കോടതിയുടെയും വിചാരണ നേരിട്ട വ്യക്തി കൂടിയാണ് ആദരണീയനായ ലീഡർ. അധികാരത്തിന്റെ ആവേശവും നിഷ്കാസിതനാകുമ്പോഴുള്ള ദുഖവും ഒന്നിലധികം തവണ അനുഭവിച്ച നേതാവ് കൂടിയായിരുന്നു. ലീഡറുടെ ഒപ്പം പ്രവർത്തിച്ച പ്രേമചന്ദ്രക്കുറുപ്പ് ഐഎഎസ് എഴുതിയ സർവീസ് സ്റ്റോറിയായ ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ട് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെ മുരളീധരൻ, അദ്ദേഹം അനുഭവിച്ച അവഹേളനങ്ങൾ ചൂണ്ടിക്കാട്ടി. കെ കരുണാകരൻ മുൻകൈ എടുത്ത് നടപ്പാക്കിയ കൊച്ചി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ മരണശേഷം വന്ന ഉമ്മൻചാണ്ടി സർക്കാർ അദ്ദേഹത്തിന്റെ പേര് നൽകാൻ തയ്യാറായില്ലെന്ന കാര്യവും വി മുരളീധരൻ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഡോ. സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ അജിത് വെണ്ണിയൂർ സ്വാ​ഗതം ആശംസിച്ചു. ചെറിയാൻ ഫിലിപ്പ്, അഡ്വ. സി ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. പ്രേമചന്ദ്രക്കുറുപ്പ് ഐഎഎസ് കൃതജ്ഞത രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close