INDIANEWSTop News

‘വിളക്ക് കത്തിക്കാനും കൈയടിക്കാനും പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’; ‘ഇത് ഐക്യം കൊണ്ട് നേടിയ നേട്ടം’; വാക്‌സിനേഷൻ 100 കോടി പിന്നിട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ 10 മണിയോടെയാണ് അഭിസംബോധന ചെയ്തത്.. രാജ്യം ഇന്നലെ 100 കോടി വാക്‌സിൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

100 കോടി ഡോസ് വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതി. അസാധാരണ ലക്ഷ്യത്തിലേക്ക് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. 100 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ അതിജീവിക്കാൻ ഇന്ത്യക്കാവുമോ എന്ന് ചോദിച്ച ഓരോരുത്തർക്കുമുള്ള മറുപടിയാണിത്. രാജ്യം കൊറോണയിൽനിന്ന് കൂടുതൽ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. വാക്‌സിനേഷനിൽ വിവേചനമില്ലെന്ന് ഉറപ്പാക്കി. വി.ഐ.പി. സംസ്കാരം മാറ്റി നിർത്തി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിക്കുകയാണ്. ഒരു ദിവസം ഒരു കോടി വാക്‌സിൻ വിതരണത്തിനുള്ള ശേഷിയിൽ രാജ്യമെത്തി.

രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നു. വിദേശ ഏജൻസികൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശുഭകരമായി കാണുന്നു. രാജ്യത്തേക്ക് വലിയ നിക്ഷേപം വരുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗതി കൈവരിക്കുന്നു. ബാക്കിയുള്ളവരെല്ലാം വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുത്തവർ എടുക്കാത്തവരെ അതിന് പ്രേരിപ്പിക്കണം. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കൊറോണ പോകുമോ എന്ന് ചോദിച്ചു പലരും പുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിന്റെ ഒരുമയാണ് കാട്ടിയത്. മാസ്ക്ക് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റണം. ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം. രാജ്യം കൊറോണയിൽനിന്ന് കൂടുതൽ മുക്തമെന്ന് ലോകം വിലയിരുത്തും. ചെരിപ്പ് ഇട്ട് ഇറങ്ങുന്നതുപോലെ മാസ്ക് ധരിക്കണം. അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close