INDIANEWS

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും

ന്യൂഡൽഹി: പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

കസാഖ്‌സ്താൻ, ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേതൃത്വതലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ചരിത്രത്തിലാദ്യമായാണ് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ന് നടക്കുന്ന ഉച്ചകോടി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close