KERALANEWS

മകളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തു​ന്ന​ത് ഈ കാരണം കൊണ്ട്; പൃഥ്വിരാജ്​ പറയുന്നു…

പൃഥ്വിരാജ് നടനാണ്, സം​വി​ധാ​യ​കനാണ്, ​നിർമ്മാതാവാണ് ഇ​തി​ലെ​ല്ലാ​മു​പ​രി ആ​ലി​യു​ടെ ​ഡാ​ഡി എ​ന്ന വ​മ്പ​ൻ റോ​ളും ഉണ്ട് ഇപ്പോൾ. ദു​ബൈ അ​ഡ്ര​സ്​ ഡൗ​ൺ​ടൗ​ണി​ലേ​ക്ക്​ പൃ​ഥ്വി​​യെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ൾ അ​ച്ഛ​നൊ​പ്പം​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​വ​ളു​മു​ണ്ടാ​യി​രു​ന്നു, ഏ​ഴു​ വ​യ​സ്സു​കാ​രി അ​ലം​കൃ​ത. അൽപ്പം ക​ഴി​ഞ്ഞ്​ അ​ഭി​മു​ഖ​ത്തി​നാ​യി മീ​റ്റി​ങ്​ റൂ​മി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ ആ​ലി​യെ കൂ​ട്ടാ​തെ​യാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ വ​ര​വ്. എ​ന്തു​കൊ​ണ്ടാ​ണ്​ അ​വ​ളെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലോ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​സ​ൻ​റ്​ ചെ​യ്യാ​ത്ത​തെ​ന്നു ചോ​ദി​ച്ചാ​ൽ പൃ​ഥ്വി​ക്ക്​ കൃ​ത്യ​മാ​യ ഉ​ത്ത​ര​മു​ണ്ട്.

സെ​ലി​ബ്രി​റ്റി​ക​ളു​ടെ കു​ഞ്ഞു​മ​ക്ക​ൾ​ക്കു​പോ​ലും ഫേ​സ്​​ബു​ക്കും ഇൻസ്റാഗ്രാമിലും ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഫോളോവെർസ് ഉള്ള കാ​ല​മാ​ണി​ത്. വ​ല്ല​പ്പോ​ഴും ബ​ർ​ത്ത്​​ഡേ ദി​വ​സം പോ​സ്​​റ്റ്​ ചെ​യ്യു​ന്ന അ​പൂ​ർ​വം ചി​ല ചി​ത്ര​ങ്ങ​ൾ മാത്രമാണ് അലംകൃത പ്രിത്വിരാജിന്റേതായി സമൂഹ മാധ്യമത്തിലുള്ളത്. എ​ന്തു​കൊ​ണ്ടാ​ണ്​ ആ​ലി​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തു​ന്ന​തെ​ന്ന്​ ചോ​ദി​ച്ചാ​ൽ പൃ​ഥ്വി​ക്ക്​ ​കൃ​ത്യ​മാ​യ ഉ​ത്ത​ര​മു​ണ്ട്​- ‘ഇ​തൊ​രു അ​ക​റ്റി​നി​ർ​ത്ത​ല​ല്ല. അ​വ​ൾ​ക്ക്​ ​​തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന പ​ബ്ലി​ക്​ പ്രൊ​ഫൈ​ൽ ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നു​വെ​ച്ച​താ​ണ്. അ​ത്​ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള പ്രാ​യം അ​വ​ൾ​ക്കാ​യി​ട്ടി​ല്ല. എ​വി​ടെ പു​റ​ത്തി​റ​ങ്ങി​യാ​ലും അ​വ​ളു​ടെ സ്വാ​ത​ന്ത്ര്യം ന​ഷ്​​ട​പ്പെ​ടു​ന്നവി​ധം ത​ൽ​ക്കാ​ലം തി​രി​ച്ച​റി​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്നാ​ണ്​ എന്റെയും സു​പ്രി​യ​യു​ടെ​യും തീ​രു​മാ​നം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close