KERALAMoviesNEWS

‘ഗോൾഡിൽ ജോയിൻ ചെയ്യും മുമ്പേ ഗോൾഡൻ വിസ’ ; ടോവിനോയ്ക്ക് പുറകെ പൃഥ്വിരാജിനും ഗോൾഡൻ വിസ ലഭിച്ചു

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ. സര്‍ക്കാര്‍ നല്‍കുന്ന ഗോൾഡൻ വിസ സ്വീകരിച്ച് പൃഥ്വിരാജ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ, മിഥുന്‍, നൈല ഉഷ തുടങ്ങിയവർക്കും പൃഥ്വിരാജിന് മുമ്പ് ഈ വിസ ലഭിച്ചിരുന്നു. പത്ത് വർഷം കാലവധിയാണ് ഈ വിസക്കുള്ളത്.

‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചു’ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കു വെച്ചത്. യു.എ.ഇ. അധികൃതര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയുന്ന ചിത്രമാണ് ഗോൾഡ്‌. പൃഥ്വിരാജിനൊപ്പം നയൻതാരയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close