LIME LIGHTNEWS

അബ്റാം ഖുറേഷിയുടെ കണ്ണടയിൽ മാസ്സ് ആയി പൃഥ്വിരാജ്; കണ്ണടയുടെ വില തേടി ആരാധകർ

തനിക്കു മോഹൻലാൽ സമ്മാനിച്ച ലൂസിഫർ കണ്ണട ധരിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.പ്രമുഖ വ്യവസായി സമീർ ഹംസയെയും പൃഥ്വിക്കൊപ്പം ചിത്രത്തിൽ കാണാം. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തനിക്കു നൽകിയ വിലപിടിപ്പുള്ള സമ്മാനം പൃഥ്വി ആരാധകർക്കായി വെളിപ്പെടുത്തിയത്.”ഖുറേഷി അബ്റാം , നിങ്ങൾക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോൾ’ എന്ന കുറിപ്പോടെയാണ് കണ്ണടയുടെ ചിത്രം താരം പങ്കുവച്ചത്.

ലൂസിഫർ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് മോഹൻലാൽ ധരിക്കുന്നത് ഇതേ ബാൻഡ് കണ്ണടയാണ്. സിനിമയിലെ മോഹൻലാലിന്റെ ലുക്കിനൊപ്പം കണ്ണടയും ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് ഇതിന്റെ വിലയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close