MoviesNEWS

പൃഥ്വിരാജിന്റെ സിനിമകള്‍ തീയറ്ററില്‍ വിലക്കണം; നടന്റെ ചിത്രങ്ങൾ ഒടിടി യിൽ റിലീസ്‌ ചെയ്യുന്നുവെന്ന് തിയറ്റർ ഉടമകൾ; സാഹചര്യം കൊണ്ടെന്ന് ദിലീപ്

നടൻ പൃഥ്വിരാജിന്റെ സിനിമകൾ തീയറ്ററിൽ വിലക്കണമെന്ന് തീയേറ്റർ ഉടമകൾ. ഇന്ന് നടന്ന തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. നടന്റെ ചിത്രങ്ങൾ നിരന്തരം ഒടിടിയിൽ റിലീസ്‌ ചെയ്യുന്നുവെന്നാണ് തിയറ്റർ ഉടമകൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചത്. അതിനാൽ പൃഥ്വിരാജിന്റെ ചിത്രങ്ങൾ തിയറ്ററിൽ വിലക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.

എന്നാൽ നിലവിലെ സാഹചര്യങ്ങളാണ് റിലീസിന് ഓടിടി തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് യോഗത്തിൽ നടൻ ദിലീപ് പറഞ്ഞു. അതിനാൽ പെട്ടന്ന് അങ്ങനെ ഒരു തീരുമാനം എടുക്കണ്ട എന്നാണ് ദിലീപ് തിയറ്റർ ഉടമകളോട് സൂചിപ്പിച്ചത്. മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ ഓടിടി യിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളിലായി വിവരങ്ങൾ വന്നിരുന്നു. തിയറ്റർ ഉടമകളെ സംബന്ധിച്ച് ഇത് വലിയ അടിയായാണ് വിലയിരുത്തുന്നത്. ചിത്രം ഒടിടിക്ക് നൽകരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകൾ യോഗത്തിൽ ഉയർത്തി. താൻ സംസാരിക്കാമെന്നും ദിലീപ് യോഗത്തിൽ പറഞ്ഞു.

ഇതിനകം നിരവധി പൃഥ്വിരാജ് ചിത്രങ്ങളാണ് ഓടിടിയിൽ റിലീസ് ചെയ്തത്. ‘കോൾഡ് കേസ്’ ആണ് ഓടിടി റിലീസായ ആദ്യ ചിത്രം. ശേഷം കുരുതി, ഭ്രമം തുടങ്ങിയ സിനിമകളും ഓടിടിയിൽ വന്നു. ബ്രോ ഡാഡി, ഗോൾഡ്, സ്റ്റാർ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രങ്ങൾ. ചിത്രീകരണം പൂർത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ഈ ചിത്രവും ഒടിടി റിലീസായി എത്തുമെന്നും വാർത്തകൾ വന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close