KERALANEWS

സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ; ആത്മഹത്യ കോവിഡ് പ്രതിസന്ധി മൂലം

വയനാട്: അമ്പലവയൽ പെരുമ്പാടി കുന്നിൽ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ . പാലഞ്ചേരി പി.സി. രാജമണി ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കടൽമാട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ബസിന്റെ ഓട്ടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് രാജാമണിയുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനും, മകന്റെ പഠനത്തിനും സാമ്പത്തിക ബാധ്യത വന്നിരുന്നതായി പറയുന്നുണ്ട്. മാസങ്ങളായി ബസ് സര്‍വ്വീസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജാമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.

ഞായറാഴ്ച്ച ഇവരിലൊരാളെ വിളിച്ച് താന്‍ പോകുവാണ്, തനിക്ക് ഒരു റീത്ത് വെക്കണമെന്ന് രാജാമണി പറഞ്ഞിരുന്നു. പിന്നീട് വിളിച്ച് വിഷം കഴിച്ചതായി പറയുകയും ചെയ്തു. ഉടന്‍ തന്നെ സമീപവാസികളെ അസോസിയേഷന്‍ പ്രതിനിധി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ രാജാമണിയെ കണ്ടെത്തിയത്. തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close