INDIANEWSSPORTS

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണതിളക്കവുമായി പ്രിയാ മാലിക്ക്; ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റ്

ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 73 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഇന്ത്യന്‍ റെസ്ലര്‍ പ്രിയ മാലിക്. ബെലാറസിന്റെ ക്‌സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ 73 കിലോഗ്രാം വിഭാഗത്തില്‍ കിരീടം നേടിയത്.

ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റായ് പ്രിയ മാലിക് ഈ വിജയത്തിലൂടെ ചരിത്രമെഴുതിയിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനു വേണ്ടി 43 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു യുവ ഇന്ത്യന്‍ ഗുസ്തി താരം തനു കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ അമാന്‍ ഗുലിയ 48 കിലോഗ്രാം വിഭാഗത്തിലും സാഗര്‍ ജഗ്ലാനും 80 കിലോഗ്രാം വിഭാഗത്തിലും കിരീടങ്ങള്‍ നേടി ചരിത്രത്തില്‍ ആദ്യമായി ടീം ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു.

2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണം നേടിയ പ്രിയ 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്‌കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close