Breaking NewsNEWSSocial MediaTrending

അഡാർ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ; ഇവളും കൈവിട്ടു പോയെന്ന് ആരാധകർ; സൈബർ ലോകത്തെ ചൂടുപിടിപ്പിക്കുന്ന ഐറ്റം സോംങ് കാണാം..

സമൂഹ മാധ്യമങ്ങളിലും സജീവമാണ് നടി പ്രിയ വാര്യർ. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്നത് എന്ത് ആയാലും അതൊക്കെയും വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. താരം ഈയടുത്ത് തെലുങ്കിൽ അഭിനയിച്ച പുതിയ ചിത്രത്തിൻറെ ​ഗാനരം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ലടി ലടി എന്ന ഗാനം. ആഴ്ചകൾക്കുള്ളിൽ 25ലക്ഷം വ്യുവേഴ്സിനെ ആണ് ​ഗാനം നേടിയത്.

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ

മാംഗോ മ്യൂസിക് എന്ന യൂട്യൂബ് ചാനൽലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഗാനം ഇന്ന് വൈറലായി മാറിയിരിക്കുകയാണ്. രോഹിത് നന്ദൻ, പ്രിയവാര്യർ എന്നിവരാണ് പ്രധാന വേഷത്തിൽ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.വളരെവേ​ഗം വൈറൽ ആയി മാറിയിരിക്കുന്ന ഒരു താരമായി പ്രിയ മാറിക്കഴിഞ്ഞു.

കണ്ണടച്ച് തുറക്കുംപോലെ ഗ്ലാമറിന്‍റെ പരകോടിയിലെത്തിയ താരമാണ് പ്രിയ വാര്യര്‍. ഗ്ലാമർ ചിത്രങ്ങളും തനിക്ക് പങ്കുവെയ്ക്കാൻ യാതൊരു മടിയുമില്ലെന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു. പങ്കുവെയ്ക്കുന്നത് അധികവും അത്തരത്തിലുള്ളത് ആണ്.അത് കൊണ്ടുത്തന്നെ പല്പപോഴും താരം സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട്.

ലൈം​ഗിക അടിമകളായി വളർത്താൻ പെൺകുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങി താലിബാൻ

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യർ. വളരെ പെട്ടെന്നാണ് താരം തൻറെ കഴിവ് തെളിയിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പുതുമുഖമായി വന്ന് ഇത്രയേറെ ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തിയ താരം പ്രിയയെ പോലെ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ്. ഒമർ ലുലു സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രമായ അഡാർ ലവ് എന്ന ചിത്രം വേണ്ടത്ര വിജയം കഴിവില്ലെങ്കിലും പ്രിയ അടക്കമുള്ള പല താരങ്ങളും ഇതിൽ ശ്രദ്ധിക്കപ്പെട്ടു.

നിരവധി ഗാനരംഗങ്ങളും നർമ്മ മുഹൂർത്തങ്ങളും കോർത്തിണക്കിയതായിരുന്നു ചിത്രം. സിനിമയ്ക്കുശേഷം പ്രിയ വാര്യർ എന്ന താരം സൈബർ ഇടങ്ങളിലും മറ്റും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ, ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി താരം. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായി പൂവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്‍റെ വീഡിയോ യൂട്യൂബിൽ റിലീസായപ്പോൾ അതിലെ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാര്യർ.

മുകേഷിനെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ലക്ഷ്മി ​ഗോപാലസ്വാമി

താരത്തിനെ്‍റ വിശേഷങ്ങൾക്കും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കായി ആരാധകർ ധാരാളം കാത്തിരിക്കാറുണ്ട്. അധികവും ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ മറ്റും ആണ് താരം സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് വളരെ പെട്ടെന്ന് താരത്തിന്റെ വിശേഷങ്ങളൊക്കെ വൈറലായി മാറുന്നതും.

വളരെ മികച്ച പ്രതികരണമാണ് പ്രിയയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ അധികം ചിത്രങ്ങൾ ചെയ്തിട്ടില്ലെങ്കിലും താരമിന്ന് അന്യഭാഷ നടി എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ്.ശ്രീദേവി ബംഗ്ലാ എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ബോളിവുഡിലേക്ക് അരങ്ങേറിയത്. അഭിനേത്രി എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി മോഡൽ എന്ന നിലയിലും ഇപ്പോൾ പ്രിയ തിളങ്ങി നിൽക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close