celebrityINDIANEWS

പ്രിയങ്ക ചോപ്ര അമ്മയായി; സന്തോഷവാർത്ത താരം പങ്കുവെച്ചത് സാമൂഹ്യമാധ്യമത്തിലൂടെ

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ അമ്മയായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രിയങ്ക ചോപ്ര. താനും ഭര്‍ത്താവ് നിക്ക് ജോനാസും വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതായി പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

നിക്കിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിക്ക് ജോനാസും ഇതേ പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിദേശത്ത് ഒരു ഇവന്റിനിടയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നത്. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി. പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സമൂഹത്തിൽ പൊതുവിലുള്ള പല ധാരണകളും തിരുത്തുന്നതാണ് പ്രിയങ്കയുടേയും നിക്കിന്റേയും പ്രണയവും വിവാഹ ജീവിതവും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് ഭർത്താവ് നിക്ക് ജോനാസിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നത്. പ്രായത്തിൽ മാത്രമല്ല, ഉയരത്തിലും പ്രിയങ്കയേക്കാൾ ചെറുതാണ് നിക്ക്. ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ ഉയരം കുറവാണെന്നത് പോലും കുറച്ചിലായിക്കാണുന്നവരുടെ മുന്നിലൂടെയാണ് നിക്കും പ്രിയങ്കയും കൈപിടിച്ച് നടക്കുന്നത്.

2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ജോനാസിന്‍റെയും വിവാഹം. പഞ്ചാബി, ക്രിസ്​ത്യൻ രീതികളിൽ വിവാഹം നടത്തിയിരുന്നു. ജോധ്​പൂരിലെ ഉ​ൈ​മദ്​ ഭവൻ പാലസിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹസമയത്ത്​ ഇരുവരുടെയും പ്രായത്തെ സംബന്ധിച്ച ചർച്ചകളും ഉയർന്നുവന്നിരുന്നു. പ്രിയങ്കയേക്കാൾ 10 വയസ്​ കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതാണ്​ ചർച്ചകൾക്ക്​ കാരണം. വിവാഹസമയത്ത്​ പ്രിയങ്കക്ക്​ 37ഉം ​നിക്കിന്​ 27ഉം ആയിരുന്നു പ്രായം. എന്നാൽ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തിന്​ തടസമാകില്ലെന്ന്​ പ്രതികരിച്ച്​ പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞവർഷം ഓപ്ര വിൻഫ്രെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, നിക്കിനൊപ്പം ഒരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നേരത്തെ പദ്ധതികൾ തയ്യാറാകുന്ന ആളല്ല താനെന്നും സമയമാകുമ്പോൾ തങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് അതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“കുട്ടികൾ ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണ്. ദൈവത്തിന്റെ കൃപയാൽ, അത് സംഭവിക്കുമ്പോൾ, സംഭവിക്കും.” എന്നായിരുന്നു ഈ ജനുവരിയിൽ ഒരു വാനിറ്റി ഫെയർ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞത്. അമ്മയായി കഴിഞ്ഞാൽ കരിയറിൽ നിന്ന് അല്പം പിന്നോട്ട് പോകുമോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് രണ്ടുപേർക്കും അതിൽ കുഴപ്പമില്ല എന്നായിരുന്നു താരം മറുപടി നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close