celebrityINDIANEWSSocial MediaTrendingviral

നിക്കിന്റെ പേര് വെട്ടി പ്രിയങ്ക; പേര് മാറ്റിയാൽ വിവാഹമോചന വാര്‍ത്ത പടച്ചുവിടുന്നതെന്തിനാണ്? പ്രതികരണവുമായി അമ്മ മധു ചോപ്ര

അമേരിക്കൻ ഗായകൻ നിക് ജൊനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിൽ വേർപിരിയുന്നുവെന്ന് അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ നിന്നും പ്രിയങ്ക നിക്കിന്റെ പേര് മാറ്റിയതോടെയാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്.
‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്നായിരുന്നു നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേര്. അതിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. താരദമ്പതികൾ പിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ വ്യാപകമായതിനെ തുടർന്ന് വിഷയത്തിൽ മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തി.

ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും മധു ചോപ്രപറഞ്ഞു. വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകളോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിക് ജൊനാസും പ്രിയങ്ക ചോപ്രയും വേര്‍പിരിയുന്നുവെന്ന തരത്തിൽ മുൻപ് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും പത്ത് വർഷത്തിനകം ബന്ധം ഉപേക്ഷിക്കുമെന്നാണ് നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ (കെആർകെ) പ്രവചിച്ചത്. തുടർന്ന് ഇരു താരങ്ങളുടെയും ആരാധകർ വിമർശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഈയിടെ ലൊസാഞ്ചല്‍സിലെ വീട്ടില്‍ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ദിവസങ്ങള്‍ക്കിപ്പുറമാണ് പേര് മാറ്റം ചര്‍ച്ചയാവുന്നത്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാള്‍ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോള്‍ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങള്‍ ഇരുവരും അധികം വൈകാതെ വേര്‍പിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാന്‍ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ മറ്റൊരാളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങള്‍ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close