INDIANEWS

വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും; കൂടികാഴ്ച്ച തികച്ചും സ്വാഭാവികമാണെന്നാണെന്നും രാഷ്ട്രീയ ചര്‍ച്ചകൾ നടന്നിട്ടില്ലെന്നും സമാജ്‌വാദി പാര്‍ട്ടി

ന്യൂഡല്‍ഹി: വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഡല്‍ഹിയില്‍നിന്ന് ലഖ്‌നോവിലേക്കുള്ള യാത്രയിലാണ് ഇരുവരും വിമാനത്തില്‍ കണ്ടുമുട്ടിയത്. ഈ കൂടികാഴ്ച്ച തികച്ചും സ്വാഭാവികമാണെന്നാണെന്നും ഇരുവരും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഭാ​ഗത്തു നിന്നുള്ള പ്രതികരണം.

യോഗി സര്‍ക്കാരിനെതിരേ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ രൂക്ഷവിമര്‍ശനമാണ് പ്രിയങ്കയും അഖിലേഷും നടത്തുന്നത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ബിജെപിക്കെതിരെ കൈകോർത്തെങ്കിലും പിന്നീട് ആ സഖ്യം തകര്‍ന്നിരുന്നു. കോണ്‍ഗ്രസിന് ഏഴ് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും മാത്രമാണ് അന്ന് നേടാനായത്. 105 സീറ്റുകളിലാണ് കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇനി ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുമോ അതോ സഖ്യകക്ഷികളുടെ പിന്തുണ തേടുമോ എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close