NEWSWORLD

പ്രിയങ്കക്കും രാഹുലിനും ലഖിംപുർ സന്ദർശിക്കാൻ അനുമതി; 59 മണിക്കൂർ തടങ്കലിന് ശേഷം പ്രിയങ്കയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും. യു.പി ആഭ്യന്തര വകുപ്പാണ് അനുമതി നൽകിയെന്ന തീരുമാനം അറിയിച്ചത്. ശേഷം പ്രിയങ്കയെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. സീതാപൂരിൽ 59 മണിക്കൂർ തടങ്കലിനു ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്.

കർഷകരെ കാണാനായി എത്തിയ പ്രിയങ്കയെ സീതാപുർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടുത്ത ദിവസം അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നതായിരുന്നു പ്രിയങ്കയ്ക്ക് മേൽ ചുമത്തിയിരുന്ന കുറ്റം. ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷകരെ കാണാതെ താന്‍ തിരിച്ചുപോകില്ല എന്ന തീരുമാനത്തിലായിരുന്ന പ്രിയങ്ക തന്നെ തടഞ്ഞുവെച്ചതില്‍ ഗസ്റ്റ് ഹൗസിന്റെ നിലം തൂത്തുവാരി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close