Trending

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്; നീരജ് ചോപ്രയുടെ ജാവലിനു 10 കോടി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര പ്രധാനമന്ത്രിക്ക് സമ്മാനിച്ച ജാവലിനും വെങ്കല മെഡൽ ജേതാവ് ലോവ്ലീന ധരിച്ച ​ഗ്രൗസുമെല്ലാം ലേലത്തിൽ ഉണ്ട്. നീരജ് ചോപ്രയുടെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയും ലോവ്ലീനയുടെ ​ഗ്ലൗസിന്റെ അടിസ്ഥാന വില 80 ലക്ഷവുമായിരുന്നു. എന്നാൽ ഈ വില മറികടന്നാണ് നിലവിൽ 10 കോടിയിൽ എത്തിയത്. പത്ത് കോടി രൂപയാണ് നീരജിന്റെ ജാവലിനും ലോവ്ലീനയുടെ ​ഗ്ലൗസുകൾക്കും ലഭിച്ച ലേലത്തുക. പാരാലിമ്പിക് താരം സുമിത് അന്തിൽ മോദിക്ക് സമ്മാനിച്ച ജാവലിന് മൂന്ന് കോടി രൂപയും ലേലത്തിൽ ലഭിച്ചു.

പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാ​ഗും, ടോക്യോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് എത്തിയ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക് എന്നിവയും ലേലത്തിന് വച്ചിട്ടുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് രണ്ട് കോടി രൂപയും ഹോക്കി സ്റ്റിക്കിന് 1,00,00,500 രൂപയുമാണ് നിലവിലെ ലേല തുക.

ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം ​ഗം​ഗാ നദിയുടെ ശുചീകരണത്തിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഉപയോ​ഗിക്കുമെന്ന് പിഐബി വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ ഇ-ഓക്ഷൻ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close