KERALANEWSTop News

“ഇന്ധന നികുതി കുറയ്ക്കില്ലെന്ന പിടിവാശിയാണ് സർക്കാറിന്‌; പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർദ്ധനവ് ജന ജീവിതം ദുസ്സഹമാക്കുന്നു; സർക്കാർ പിടിവാശി ഉപേക്ഷിക്കുന്നതുവരെ ജനകീയ സമരവുമായി മുന്നോട്ട്”: വി ഡി സതീശൻ

തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കി ഇരിക്കുകയാണ്. അതിനെതിരായി ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഞങ്ങൾ നേതൃത്വം കൊടുത്തിരിക്കുകയാണ്. കേന്ദ്രം നാമമാത്രമായ നികുതി കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം നാമമാത്രമായ നികുതി കുറച്ചെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നികുതി കുറച്ചു. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വാങ്ങുന്ന സംസ്ഥാനമാണ് കേരളം. അപ്പോൾ ഇക്കാര്യത്തിൽ കേരളവും നികുതി കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുകയാണെന്ന് സഭ ബഹിഷ്‌ക്കരിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

“ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത് കേന്ദ്രം കുറച്ച് നികുതി ഞങ്ങളും കുറയ്ക്കുമെന്ന് ആയിരുന്നു. പക്ഷേ കുറയ്ക്കാൻ തയ്യാറായില്ല. ഇപ്പോൾ ധനകാര്യമന്ത്രി പറഞ്ഞത് രാജസ്ഥാൻ കുറച്ച് ഇല്ലല്ലോ പഞ്ചാബ് കുറച്ചില്ലല്ലോ എന്നാണ്. പഞ്ചാബിൽ കുറയ്ക്കുകയും രാജസ്ഥാനിൽ കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും നമ്മുടെ സംസ്ഥാന ഗവൺമെൻറ് പറയുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പോവുകയാണ്”- വി ഡി സതീശൻ പറയുന്നു.

സത്യത്തെ കേന്ദ്രത്തിൽ നികുതി കൂടുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണ്. 5000 കോടി രൂപയുടെ അധിക വരുമാനമാണ് ഈ ഗവൺമെൻറ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ യുഡിഎഫ് കാലത്ത് 500 കോടി രൂപ മാത്രമായിരുന്നു അധികവരുമാനം. കുറയ്ക്കില്ലെന്ന് പിടിവാശിയാണ് സർക്കാറിന്‌. ഈ പിടിവാശി ഉപേക്ഷിക്കുന്നതുവരെ ജനകീയ സമരവുമായി ആയി യുഡിഎഫും യുഡിഎഫിലെ കക്ഷികളും മുന്നോട്ടുപോകും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം ഇന്ധന വിലയിൽ പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സൈക്കിളിൽ തന്നെയാണ് എംഎൽഎ മാർ മടങ്ങിയത്.

ആറ് വർഷമായി സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി. കേന്ദ്രമാണ് നികുതി കുറക്കേണ്ടത്. ഉമ്മൻചാണ്ടി സർക്കാർ മൂന്ന് തവണ നികുതി കൂട്ടിയെന്നും അദ്ദേഹം കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

ഇന്ധന നികുതിയുമായി ബന്ധപ്പെട്ട്ഇതിനു മുമ്പും സഭയ്ക്ക് അകത്ത്ക്ക് പുറത്തും അദ്ദേഹം നേരത്തെ വ്യക്തമാക്കിയ കാര്യങ്ങൾ അദ്ദേഹം ആവർത്തിക്കുകയാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ഇന്ധനത്തിന് ഇതുവരെ നികുതി കൂട്ടിയിട്ടില്ല. പ്രതിപക്ഷത്തിനെതിരെ മുന വെച്ചുള്ള ആക്ഷേപങ്ങളും നടത്തി. ഈ സഭ സമ്മേളനനത്തിൽ ഇതിനു മുമ്പും ഈ വിഷയം അവതരിപ്പിച്ചിരുന്നു. ഷാഫി പറമ്പിൽ ആയിരുന്നു അന്ന് അവതരിപ്പിച്ചത്.

അതേസമയം ഇന്ധന നികുതി പ്രശ്നത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചു. പെട്രോളിനും ഡീസലിനും വില കേന്ദ്രസർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാരിൻറെ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും നാമ മാത്രമായ നികുതി കേന്ദ്ര സർക്കാര് കുറച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു സഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

അതേസമയം കോൺഗ്രസിന്റെ പ്രതിഷേധം രാജ്യത്തെ ജനങ്ങൽ ബുദ്ധിമുട്ടുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

‘വളരെ ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വിഷയമാണ് ഇത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ രാജ്യത്തെ ജനങ്ങൽ ബുദ്ധിമുട്ടുന്ന സമയത്ത് ഇരു സർക്കാരുകളും നടത്തുന്ന നികുതി ഭീകരതയ്‌ക്കെതിരാണ് കോൺഗ്രസിന്റെ പ്രതിഷേധം. ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം’- വി.ഡി സതീശൻ പറയുന്നു.

നാമമാത്രമായ കുറവാണ് കേന്ദ്രസർക്കാർ ഇന്ധന വിലയിൽ വരുത്തിയത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു. എന്നിട്ടും കേരളം കുറച്ചില്ല. തോമസ് ഐസക്ക് പറഞ്ഞത് കേന്ദ്രം വില കുറച്ചാൽ സംസ്ഥാനവും വില കുറയ്ക്കുമെന്നാണ്. പക്ഷേ, കേരളം ഇപ്പോഴും വില കുറയ്ക്കാൻ തയാറാകുന്നില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി. എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയാണ് പ്രതിപക്ഷ നേതാവും യു ഡി എഫ് എം എൽ എമാരും സൈക്കിൾ യാത്ര നടത്തിയത്. സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷ തീരുമാനം.

സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ഉയർത്തും. ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകുന്നതിനൊപ്പം പുറത്തെ പ്രതിഷേധങ്ങളുടെ അടുത്തഘട്ടവും ഇന്ന് ആരംഭിക്കും. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കാനാണ്‌ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close