INSIGHT

കഷ്ടതകള്‍ക്കിടയിലും പഠിച്ചത് വീട്ടിലെ കറവപശുവിനെ വിറ്റ്; ഉപരിപഠനം നടത്തിയത് റഷ്യയില്‍; റോമില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി; പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവായുടെയുടെ ജീവിതം പറഞ്ഞ് പ്രൊഫസര്‍ ജേക്കബ് കുര്യന്‍ ഓണാട്ട്

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവായുടെ ജീവിതത്തെ പറ്റി പ്രൊഫസര്‍ ജേക്കബ് കുര്യന്‍ ഓണാട്ട് മീഡിയ മംഗളത്തോട്‌ സംസാരിക്കുന്നു.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ ബാവാ സ്ഥാനാരോഹണം ചെയ്തിരിക്കുകയാണ്. മലങ്കര സഭയുടെ ചരിത്രത്തിൽ ഇന്ത്യയിലെ ഒൻപതാമത് കാതോലിക്കാ ബാവയായും മലങ്കര മെത്രാപ്പോലീത്തയായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്ത് സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ പരുമലയിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ ഏകകണ്ഠമായി അദ്ദേഹത്തെ സഭയുടെ അടുത്ത പരമാധ്യക്ഷനായി മലങ്കര സുറിയാനി അസോസിയേഷൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.

മലങ്കര സുറിയാനി അസോസിയേഷൻ 15 ,16 നൂറ്റാണ്ടുകളിൽ നിലവിലുണ്ടായിരുന്ന മലങ്കര പള്ളിയോഗങ്ങളുടെ തുടർച്ചയാണ്. മാർത്തോമാ ശ്ലീഹായുടെ കൈയിൽ നിന്ന് പൗരോഹിത്യ നൽവരം ലഭിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനികൾക്ക് ഒരു തുടർച്ചയുണ്ട് ജനാധിപത്യമായ രീതിയിലാണ് പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. അങ്ങനെ നിലനിന്നിരുന്ന പള്ളിയോഗങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ മലങ്കര സുറിയാനി അസോസിയേഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നത് കൊണ്ട് തന്നെ ഓൺലൈൻ ആയിട്ടാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ളവർ ഈ യോഗത്തിൽ പങ്കെടുത്തത്. 4000ത്തിൽ അധികം ആളുകളാണ് അസോസിയേഷനിൽ ഉള്ളത് ഇന്നലെ 3000ൽ കൂടുതൽ ആളുകൾ ഈ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഏകകണ്ഠമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തയെ അടുത്ത മലങ്കര മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തു. അദ്ദേഹം സ്ഥാനജംഗങ്ങൾ അണിഞ്ഞ് അപ്പോൾ തന്നെ മെത്രാപ്പോലിത്തായി സ്ഥാനമേറ്റു. പൗരസ്ത്യ കാതോലിക്കയായുള്ള അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ഇന്നാണ് നടന്നത്. സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസും സഭയുടെ അത്യുന്നത സമിതിയായ വർക്കിംഗ് കമ്മറ്റിയും അദ്ദേഹത്തിന്റെ നാമനിർദേശം അംഗീകരിച്ചതിനെ തുടർന്ന് ഇന്ന് പൗരസ്ത്യ കാതോലിക്കയായി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ സഭയിലെ എല്ലാ മെത്രാപ്പൊലിത്തമാരും, മാനേജിങ് കമ്മിറ്റി അംഗങ്ങളും, പുരോഹിതരും ഉൾപ്പെടെ 150 ഓളം ആളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന അനുമോദന ചടങ്ങ് മാർ ജോർജ് ആലഞ്ചേരി ഉൽഘാടനം ചെയ്തു. വിവിധ മേഖലയെ പ്രതിനിധികരിച്ച് ആളുകൾ ആശംസകൾ നേർന്നു. മലങ്കര കത്തോലിക്കാ സഭയുടെ കർദിനാൾ മാർ ക്ലിമീസ്, ലത്തീൻ സഭയെ പ്രതിനിധികരിച്ച് അവരുടെ ബിഷപ്പ്, പാണക്കാട് തങ്ങൾ, കേരളാ മന്ത്രി സഭയെ പ്രതിനിധികരിച്ച് മന്ത്രി വി എൻ വാസവൻ അങ്ങനെ നിരവധി ആളുകൾ അനുമോദന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഹെൽദായ പാത്രിയർക്കിസിന്റെയും ആശംസകൾ അനുമോദന ചടങ്ങിൽ വായിക്കപ്പെട്ടു.

മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലിത്ത 1949ൽ കോട്ടയം വാഴൂർ സ്വദേശത്താണ് ജനിച്ചത്. അദ്ദേഹത്തിന്റെ യൗവനകാലം കഷ്ടപാടുകൾ നിറഞ്ഞതായിരുന്നു. കർഷക കുടുംബത്തിലായതുകൊണ്ട് പഠിച്ചു വളരുവാനുള്ള സാഹചര്യം കുറവായിരുന്നു. എന്നാലും കഷ്ടപ്പാടിൽ നിന്ന് കൊണ്ട് തന്നെ വാഴൂർ സ്കൂളിൽ പഠിച്ചു പ്രീഡിഗ്രിയും പൂർത്തിയാക്കി തുടർന്ന് സിഎംഎസ് കോളേജിൽ നിന്ന് ബിഎസ്.സി കെമിസ്ട്രി പൂർത്തിയാക്കിയതിന് ശേഷം കോട്ടയം പഴയ സെമിനാരിയിൽ വൈദീകവിദ്യാർത്ഥിയായി പ്രവേശിച്ചു. പഠനകാലത്ത് അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പഠിച്ചിരുന്ന കാലത്തെ ഫീസ് കൊടുക്കുന്നതിനു വീട്ടിലെ കറവപശുവിനെ വിറ്റാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പിന്നീട് വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) പഠനം പൂർത്തിയാക്കി. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി റഷ്യയിലേക്ക് പോയി അവിടെ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റോമിലേക്ക് പോയി അവിടെ നിന്നും ക്രിസ്തു ശാസ്ത്രത്തിൽ കൂടുതൽ പഠനം നടത്തി. റോമിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ആദ്യ ഓർത്തഡോക്സ്‌ വൈദീകനാണ്. അദ്ദേഹം 1978 വൈദികനായി. 1991ൽ പരുമലയിൽ വെച്ച് എപ്പിസ്‌കോപ്പ ആയി അഭിഷിക്തനായി. 1993 മുതൽ കണ്ടനാട് ഭദ്രാസനത്തിന്റെ അധിപനായി പ്രവർത്തിച്ച് വരുന്നു. ഒരുപാട് കാരുണ്യ പദ്ധതികൾ അദ്ദേഹത്തിന്റെ പ്രത്യേക പരിചാരണയിൽ ഉണ്ട്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് ഉള്ള കരുതൽ അവർക്ക് വേണ്ടി ധാരാളം സംരംഭങ്ങൾ അദ്ദേഹം പടുത്തുയർത്തിയിട്ടുണ്ട്. കൂത്താട്ടുകുളത്തെ പ്രതീക്ഷ ഭവൻ ബുദ്ധിമാന്ദ്യവും, അംഗവൈകല്യവും ഉള്ള നിർധനരായ സ്ത്രീകളെ അവിടെ പരിപാലിക്കുന്നു. കൂടാതെ ‘പ്രത്യാശ’ ഭവനം എന്ന പേരിൽ ബുദ്ധിമാന്ദ്യവും, അംഗവൈകല്യവും പുരുഷന്മാരെ നോക്കുന്നതിന് ആരംഭിച്ചതാണ് ഇത്. ‘പ്രതിഭാ’ സമതി അഭ്യസ്ഥവിദ്യരായിട്ടുള്ള തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ആശുപത്രിയിൽ കഴിയുന്ന നിർധനരായ രോഗികൾക്ക് 5000ത്തോളം രൂപ നൽകുക. അദ്ദേഹത്തിന്റെ ഭദ്രാസനത്തിനും ചുറ്റുമുള്ള 1000ത്തോളം രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. വിവാഹ വിദ്യാഭ്യാസപദ്ധതിക്കായി ‘പ്രാപ്തി’ എന്ന പേരിൽ സഹായ പരിപാടി ഉണ്ട്. കൊലഞ്ചേരിയിൽ ‘പ്രവാഹം’ എന്ന പേരിൽ സൗജന്യ ഡയാലിസിസ് നടത്തുന്നതിന് ഒരു പ്രസ്ഥാനം ഉണ്ട്.

കാൻസർ രോഗികളെ സംരക്ഷിക്കുന്നതിനായി ‘പ്രശാന്തം’ എന്ന പേരിൽ ഒരു സംരംഭം ഉണ്ട്. ഇത്തരത്തിലുള്ള ഓരോ പ്രസ്ഥാനത്തിന്റെയും പേര് ‘പ്രാ’ എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നത്. ആദ്യം ഇട്ട പ്രതീക്ഷ എന്ന പേരിന് ശേഷം ബാക്കി വന്നവയ്ക്ക് പ്രാസം ഒപ്പിച്ച് അതുമായി സാമ്യമുള്ള പേരുകൾ നൽകുകയായിരുന്നു. ഒത്തിരി കാരുണ്യ പദ്ധതികൾ അദ്ദേഹം നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ താമസവും ഇത്തരത്തിൽ അന്ധേവാസികളുടെ ഒപ്പമാണ്. കാത്തോലിക്ക സഭയുമായിട്ടും ഇതര സഭകൾ വഴിയും ബന്ധം സ്ഥാപിക്കുന്നതിന് ഓർത്തഡോക്സ്‌ സഭ നിയമിച്ചിട്ടുള്ളത് ഇദ്ദേഹത്തെ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close