INDIANEWS

കോവിഡ്‌ മഹാമാരിക്കിടയിലും രാജ്യത്ത്‌ വരുമാന വര്‍ദ്ധന, ജിഎസ്‌ടി വരുമാനത്തിലാണ്‌ കഴിഞ്ഞ മാസം നിര്‍ണായക വര്‍ദ്ധന


ന്യൂഡല്‍ഹി: കോവിഡ്‌ മഹാമാരി തളര്‍ത്തിയ സമ്പദ്‌ഘടനയ്‌ക്ക്‌ ആശ്വാസമായി ജിഎസ്‌ടി വരുമാനം. കഴിഞ്ഞ മാസം ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ഇത്‌ സമ്പദ്‌ഘടനയുടെ തിരിച്ച്‌ വരവിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാംതരംഗത്തിന്‌ ശേഷം നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തിയതോടെയാണ്‌ വരുമാനം കൂടിയത്‌. വരും മാസങ്ങളില്‍ ഇതേ രീതിയില്‍ വരുമാന വര്‍ദ്ധനയുണ്ടാകുമെന്ന്‌ കരുതുന്നുവെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂലൈയിലെ വരുമാനം 1.16 ലക്ഷം കോടി രൂപയാണ്‌. ജൂലൈ ഒന്നുമുതല്‍ 31 വരെ ജിഎസ്‌ടിആര്‍3ബി വഴി കിട്ടിയ വരുമാനമാണിത്‌. ഇറക്കുമതി സെസും ഐജിഎസ്‌ടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 2020 ജൂലൈയിലെ ജിഎസ്‌ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 33ശതമാനം വര്‍ദ്ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close