
നെടുമ്പാശേരി: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ. വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകയായിരുന്നു ഇവർ. ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശികളായ പള്ളിക്കൽ അജാസ് മുഹമ്മദ് (25), തലപ്പള്ളി മുഹമ്മദ് നിയാസ് (26) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന പ്രതി പിടിയിലാകാനുണ്ട്. പിടിയിലാകാനുള്ള പ്രതി യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി ഇവരുടെ ഒന്നരപ്പവന്റെ മാല വാങ്ങി പണയം വയ്ക്കുകയും ചെയ്തിരുന്നു. 2018 മുതൽ വിവിധ ഹോട്ടലുകളിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്തി മറ്റു രണ്ടു പ്രതികൾക്കും കൈമാറി. ഇവർ ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണു യുവതി പരാതി നൽകിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്