NEWSSPORTS

എംബാപ്പെയെ നേടാനുള്ള റയലിന്റെ നീക്കം പൊളിച്ച് പിഎസ്ജി; ലക്ഷ്യം മെസ്സി-നെയ്മര്‍-എംബാപ്പെ മുന്നേറ്റനിര

പാരിസ്: എംബാപ്പെയെ റയൽമാഡ്രിഡിൽ എത്തിക്കാനുള്ള നീക്കം പൊളിച്ച് പിഎസ്ജി. റയല്‍ മുൻപോട്ട് വച്ച 160 ദശലക്ഷം യൂറോയുടെ (1393 കോടി രൂപ) ഓഫര്‍ തൃപ്തികരമല്ലെന്നും വിഷയത്തില്‍ ഇനി റയലുമായി ചര്‍ച്ചയില്ലെന്നും പി എസ് ജി വ്യക്തമാക്കി.

‘കിലിയന്‍ എംബാപ്പെ പോകുകയാണ് എന്ന് തോന്നുന്നു. അതെനിക്ക് വ്യക്തമാണ്. അദ്ദേഹത്തെ നിലനിര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു കളിക്കാരന്‍ പോകുകയാണ് എങ്കില്‍ അത് ഞങ്ങളുടെ മാനദണ്ഡ പ്രകാരമാകണം. എംബാപ്പെയ്ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇതു ബാധകമാണ്’ – പിഎസ്ജി സ്‌പോട്ടിങ് ഡയറക്ടര്‍ ലിയനാര്‍ഡോ പറഞ്ഞു.

ബാഴ്സലോണയില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെയാണ് 22കാരന്‍ ക്ലബ് വിടുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്. എന്നാൽ പിഎസ്ജിയുടെ ലക്ഷ്യം മെസ്സി-നെയ്മര്‍-എംബാപ്പെ അണിനിരക്കുന്ന സ്വപ്നതുല്യമായ മുന്നേറ്റനിരയാണ്.

പിഎസ്ജിക്കായി 174 കളികളില്‍ നിന്ന് 133 ഗോളും 63 അസിസ്റ്റുമാണ് എംബാപ്പെയുടെ പേരിലുള്ളത്. 2017ല്‍ മൊണോക്കോയില്‍ നിന്ന് ദീര്‍ഘകാല വായ്പയിലാണ് ഇദ്ദേഹം ടീമിലെത്തിയത്. പിന്നീട് ക്ലബുമായി കരാര്‍ ഒപ്പുവച്ചു. ലീഗ് വണ്ണിന്‍റെ ഈ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

താരത്തിന് മുമ്ബാകെ ആറു വര്‍ഷത്തെ കരാര്‍ പിഎസ്ജി ഓഫര്‍ ചെയ്തതായും എംബാപ്പെ അതു നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടുമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം ക്ലബ് പ്രസിഡണ്ട് നാസര്‍ അല്‍ ഖലീഫിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close