NEWSSPORTS

ഡച്ച്‌ ക്ലബ് പി.എസ്.വി സ്പാനിഷ് ക്ലബ് റയല്‍ സോസിദാഡ് മത്സരം സമനിലയില്‍; കളിയിലെ താരം മരിയ ഗോട്സെ

യൂറോപ്പ ലീഗ്: ഡച്ച്‌ ക്ലബ് പി.എസ്.വി, സ്പാനിഷ് ക്ലബ് റയല്‍ സോസിദാഡ് മത്സരം അവസാനിച്ചത് സമനിലയിൽ. മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും 2 ഗോളുകള്‍ ആണ് നേടിയത്. പി.എസ്.വിക്ക് ആയി ജര്‍മ്മന്‍ താരം തിളങ്ങിയപ്പോൾ സോസിദാഡിനായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജാനുസാജും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

31-ാം മിനിറ്റില്‍ ഗോള്‍ നേടിയ ഗോട്സെ പി.എസ്.വിക്ക് മത്സരത്തില്‍ ആദ്യം ലീഡ് സമ്മാനിച്ചു. തുടര്‍ന്ന് ജോസബ സാല്‍ദുയുടെ പാസില്‍ നിന്നു 2 മിനിറ്റിനുള്ളില്‍ ജാനുസാജ് സോസിദാഡിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. 39-ാം മിനിറ്റില്‍ ഗോള്‍ കണ്ടത്തിയ സ്വീഡിഷ് താരം അലക്‌സാണ്ടര്‍ ഇസാക് സ്പാനിഷ് ടീമിന് ആദ്യ പകുതിയില്‍ 2-1 ന്റെ മുന്‍തൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ 54 മിനിറ്റില്‍ കോഡി ഗാക്പോക്ക് ഗോളടിക്കാനുള്ള അവസരം ഒരുക്കിയ ഗോട്സെ രക്ഷകന്‍ ആയപ്പോള്‍ പി.എസ്.വി മത്സരത്തില്‍ സമനില പിടിക്കുക ആയിരുന്നു. മത്സരത്തില്‍ വലിയ മുന്‍തൂക്കം പുലര്‍ത്തിയെങ്കിലും ഡച്ച്‌ ക്ലബിന് പക്ഷെ വിജയഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ എസ്.കെ ഗ്രാസിനെ ലീഗ് വണ്ണിലെ വമ്പന്മാരായ മൊണാക്കോ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 64 മത്തെ മിനിറ്റില്‍ ക്രപിന്‍ ഡിയാറ്റയാണ് മൊണാക്കോക്ക് ജയം സമ്മാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close