SPORTS

നീരജിനെ അഭിനന്ദിച്ച്‌ പി ടി ഉഷ, എന്റെ സ്വപ്‌നം നീ സാക്ഷാത്‌ക്കരിച്ചു മകനേ എന്ന്‌ ഉഷ, സമ്മാന പെരുമഴയുമായി സംസ്ഥാന സര്‍ക്കാരുകള്‍


കോഴിക്കോട്‌; ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ്‌ചോപ്രയെ അഭിനന്ദിച്ച്‌ പി ടി ഉഷ. എന്റെ സഫലമാകാത്ത സ്വപ്‌നമാണ്‌ 37 വര്‍ഷത്തിന്‌ ശേഷം നീ സാക്ഷാത്‌ക്കരിച്ചത്‌ എന്ന്‌ രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റ്‌ ആയ പി ടി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രവും ഉഷ പങ്ക്‌ വച്ചിട്ടുണ്ട്‌.

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഉഷയുടെ കണ്ണീര്‍ വീണ ഒരു ഏടുണ്ട്‌. 37 വര്‍ഷം മുമ്പ്‌ ലോസ്‌ഏഞ്ചല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ നൂറില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ്‌ ഉഷയ്‌ക്ക്‌ വെങ്കലമെഡല്‍ നഷ്ടമായത്‌. ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദകമായ ഈ നിമിഷത്തിന്റെ സങ്കടമാണ്‌ സുവര്‍ണ നേട്ടത്തിലൂടെ നീരജ്‌ ഇല്ലാതാക്കിയിരിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയനും നീരജിനെ അഭിനന്ദിച്ചു. നിങ്ങള്‍ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നല്‍കി എന്നാണ്‌ മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്‌തത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട്‌ ഫോണില്‍ വിളിച്ചാണ്‌ നീരജിനെ അഭിനന്ദിച്ചത്‌. കഠിന പരിശ്രമത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നീരജിനോട്‌ പറഞ്ഞു. ഫോണ്‍ വിളിച്ച്‌ സംസാരിക്കുന്ന വീഡിയോയും പ്രധാനമന്ത്രിയുടെ ഓഫീസ്‌ പുറത്ത്‌ വിട്ടിട്ടുണ്ട്‌.

നീരജ ചോപ്രയും തന്റെ സന്തോഷം മാധ്യമങ്ങളോട്‌ പങ്കുവച്ചു. പിഴവ്‌ സംഭവിക്കുമെന്ന്‌ ആശങ്കയില്ലായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം മികച്ച വ്യക്തിഗത ദൂരം കുറിയ്‌ക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതുല്യ നിമിഷം എന്നാണ്‌ നീരജിന്റെ പരിശീലകന്‍ വിജയത്തോട്‌ പ്രതികരിച്ചത്‌.ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്‌താണ്‌ നീരജ്‌ വിജയം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെവിവിധ സംസ്ഥാനങ്ങള്‍ നീരജിന്‌ വന്‍ തുക സമ്മാനം പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close