KERALANEWS

വീണ്ടും മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന; പരിസരത്ത് കണ്ട മദ്യക്കുപ്പി നീക്കി മന്ത്രി; ജീവനക്കാർക്ക് ശാസന

വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട മദ്യക്കുപ്പി നീക്കിയ മന്ത്രി മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശാസിച്ചു. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു.

നേരത്തെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ജീവനക്കാരനെ ശാസിച്ചത് വൈറലായിരുന്നു. വൃത്തിയില്ലാത്തതിനായിരുന്നു മന്ത്രിയുടെ ശാസന. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ്ഹൗസുകളാകും നവീകരിക്കുന്നത്. ഇതോടൊപ്പം ഭക്ഷണശാലകളും തുടങ്ങും.

നവംബർ ഒന്ന് മുതൽ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസുകളിൽ ഓൺലൈൻ ആയി പൊതുജനങ്ങൾക്ക് മുറിയെടുക്കാനുള്ള സൗകര്യം ആരംഭിച്ചിരുന്നു. എ ക്ലാസ്സ്‌ റസ്റ്റ്‌ ഹൗസുകളിൽ എ. സി മുറിക്ക് ആയിരം രൂപയും അല്ലാത്ത മുറിക്ക് 600 രൂപയുമാണ് വാടക. റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ അത് നേരിട്ട് മന്ത്രിയെ അറിയിക്കാൻ സൗകര്യമൊരുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസ സൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. 153 റസ്റ്റ് ഹൗസുകളിൽ ആയി 1151 മുറികൾ ഇന്നുമുതൽ ഓൺലൈൻ ബുക്കിംഗ് വഴി ജനങ്ങൾക്ക് ഉപയോഗിക്കാം. എ ക്ലാസ്സ്‌ റസ്റ്റ്‌ ഹൗസുകളിൽ എ. സി മുറിക്ക് ആയിരം രൂപയും അല്ലാത്ത മുറിക്ക് 600 രൂപയുമാണ് വാടക. ബി ക്ലാസ്സ് വിഭാഗത്തിൽ ഇത് യഥാക്രമം 750, 400 വീതവുമാണ്. റസ്റ്റ് ഹൗസുകളുടെ റൂമും പരിസരവും ശുചിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close