
നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി ആലുവ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. രഹസ്യ മൊഴിയില്‍ തനിക്ക് അറിയാവുന്നതും മകന് സുനി പറഞ്ഞതുമായ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അമ്മ പ്രതികരിച്ചു. അതിനിടെ നടിയെ അക്രമിച്ച കേസിലെ വിചാരണ സമയം സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് നീട്ടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ
വിചാരണ സയം നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ ദിലീപിന്റെ അഭിഭാഷകന് മുകുള്‍ റോഹത്കി ശക്തമായി എതിര്‍ത്തു. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ആവശ്യമെന്ന് മുകുള്‍ റോഹത്കി വാദിച്ചു. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലകുളും വിവരങ്ങളും പുറത്തുവരുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അതിനാല്‍ തുടരന്വേഷണത്തിനായി കാലാവധി നീട്ടണമെന്നും സര്‍ക്കാരും വാദിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ആവശ്യവും എതിര്‍ഭാഗത്തിന്റെ വാദവും പരിഗണിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വിചാരണയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ പറയേണ്ടത് വിചാരണക്കോടതി ജഡ്ജിയാണ്. അവര്‍ക്ക് അതിനുള്ള വിവേചനാധികാരമുണ്ട്. ഈസാഹചര്യത്തില്‍ സര്‍ക്കാരിന്റെ അപേക്ഷ തീര്‍പ്പാക്കുന്നതായും കോടതി അറിയിച്ചു. ഇതോട കേസിലെ തുടരന്വേഷണത്തില്‍ വിചാരണക്കോടതിയുടെ നിലപാട് നിര്‍ണായകമാകും. അധികസാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..