Movies

ക്രിസ്മസിന് ഒരാഴ്ച മുമ്പേ പുഷ്പ ; റിലീസ് തീയതി പ്രഖ്യാപിച്ചു

തിയേറ്ററുകൾ പല സംസ്ഥാനങ്ങളിലും തുറക്കുന്നതോടെ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഇതിൽ നാനാ ഭാഷകളിലെ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് പുഷ്പയും 83 യും. രണ്ടും ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഇരു സിനിമകളും ഒരേ ദിവസത്തിൽ എത്തില്ല എന്ന് ഉറപ്പായി കഴിഞ്ഞു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ ക്രിസ്മസിന് ഒരാഴ്ച മുമ്പേ ഡിസംബർ 17 ന് റിലീസ് തീയതി തീരുമാനിച്ചു. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് വില്ലനായി എത്തുക. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

രൺവീർ സിംഗ് നായകനാകുന്ന 83 ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടം പറയുന്ന ചിത്രമാണ്. ചിത്രത്തിൽ കപിൽ ദേവായാണ് രൺവീർ എത്തുക. ഡിസംബർ 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close