NEWSTECHWORLD

ലോകകപ്പിന് മുമ്പായി നിരത്തിലിറങ്ങാനിരിക്കുന്നത് 1100 ഇലക്ട്രിക് ബസുകള്‍; പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

ദോഹ: ലോകകപ്പിന് മുമ്പായി ഖത്തര്‍ നിരത്തിലിറങ്ങാനിരിക്കുന്നത് 1100 ഇലക്ട്രിക് ബസുകള്‍. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ് സ്റ്റോപ്പുകളും ഉടന്‍ ഒരുങ്ങും. കാണികളെ സ്റ്റേഡിയങ്ങളിലേക്കെത്തിക്കുന്നത് ഇ ബസുകളായിരിക്കും. അടുത്ത വർഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാക്കിമാറ്റും.

പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികളിൽ പൂർണ്ണ വിജയം കൈവരിക്കാനിരിക്കുകയാണ് ഖത്തര്‍. പൊതുമരാമത്ത് അതോറിറ്റി ‘അശ്ഗാലും’,ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും പൊതുഗതാഗത മന്ത്രാലയവുമായി ചേർന്നാണ് പദ്ധതികള്‍ നടപ്പാക്കി വരുന്നത്. മുവാസലാത്ത് (കർവ), വിവിധ ഖത്തർ കമ്പനികൾ, രാജ്യാന്തര സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.

രാജ്യത്തെ സമ്പൂർണ വൈദ്യുതീകരണത്തിന്‍റെ ഭാഗമായി പൊതു യാത്രാ ബസ്സുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസ്സുകള്‍, മെട്രോ ഫീഡര്‍ ബസ്സുകള്‍ എന്നിവ ക്രമേണ വൈദ്യുതി വാഹനങ്ങളാക്കാനാണ് തീരുമാനം. പൊതുഗതാഗതം പൂർണമായും വൈദ്യുതിയിലേക്ക് നീങ്ങുന്നത് വഴി 2030ഓടെ രാജ്യത്തെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് ഭരണകൂടത്തിന്‍റെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close