KERALANEWS

ക്വാറന്റൈന്‍ ലംഘിച്ച പത്തൊന്‍പത്‌പേര്‍ക്കെതിരെ കേസെടുത്തു


കൊല്ലം: സിറ്റി പൊലീസ്‌ കോവിഡ്‌ പ്രതിരോധ ബോധവത്‌ക്കരണം വ്യാപകമാക്കി. ഇതിന്റെ ഭാഗമായി ക്വാറന്റൈന്‍ ലംഘിച്ച പത്തൊന്‍പത്‌ പേര്‍ക്കെതിരെ നടപടിയെടുത്തു.

കൊല്ലം ഈസ്റ്റ്‌, വെസ്റ്റ്‌, അഞ്ചാലുംമൂട്‌, ശക്തികുളങ്ങര, ഇരവിപുരം, കിളികൊല്ലൂര്‍, ചാത്തന്നൂര്‍, കണ്ണനല്ലൂര്‍, കൊട്ടിയം, ഓച്ചിറ, ചവറ, തെക്കുംഭാഗം, എന്നീ പൊലീസ്‌ സ്റ്റേഷനുകളില്‍ ഓരോരുത്തര്‍ക്കെതിരെയും പാരിപ്പള്ളി, കരുനാഗപ്പള്ളി, പൊലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ പേര്‍ക്കെതിരെയും പരവൂര്‍ സ്റ്റേഷനില്‍ മൂന്ന്‌ പേര്‍ക്കെതിരെയുമാണ്‌ കേസെടുത്തത്‌.

ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സിനെ ബോധവത്‌ക്കരണം നടത്തി പ്രതിരോധത്തില്‍ പങ്കാളികളാക്കാനും പൊലീസ്‌ ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇവരുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സഹായത്തോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close