INDIANEWS

സഹോദരനെ കൊന്നയാളെ തീർക്കാൻ ക്വട്ടേഷൻ ; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലക്നൗ : സഹോദരനെ കൊന്ന പ്രതിക്കെതിരെ ക്വട്ടേഷന്‍ കൊടുത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ആയുധങ്ങളോടുകൂടി പിടിയിലായ മൂന്ന് പേരെ ചോദ്യം ചെയ്തതപ്പോഴാണ് എസ്.ഐയുടെ പങ്ക് തെളിഞ്ഞത്. ഖോദരെ പോലീസ് സ്റ്റേഷന്‍ എസ്‌.ഐ. അഖിലേഷ് യാദവാണ് അറസ്റ്റിലായത്.

ആയുധങ്ങളുമായി മുന്നുപേര്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിലേഷ് യാദവിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ മൂത്ത സഹോദരനെ കൊലപ്പെടുത്തിയ കേസിലെ ഒന്‍പത് പ്രതികളില്‍ ഒരാളായ രാഹുലിനെ കൊല്ലാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി 20,000 രൂപയാണ് കൈമാറിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എസ്‌.ഐയുടെ സഹോദരനെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. രാഹുലിനെ കൊല്ലാന്‍ എസ്‌ഐ പദ്ധതിയിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അഖിലേഷ് യാദവിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ അന്വേഷണം നടത്താനും ഗോണ്ട എസ്.പി. ഉത്തരവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close