Movies

10 വർഷങ്ങൾക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയാകുന്നു ; ‘രാധേ ശ്യാം’ റിലീസ് പ്രഖ്യാപിച്ചു

സാഹോക്ക് ശേഷം പ്രഭാസ് നായകനാകുന്ന ‘രാധേ ശ്യാം’ റിലീസിനൊരുങ്ങുന്നു. ബാഹുബലി സിനിമയിലൂടെ മലയാളത്തിൽ ഉൾപ്പടെ ആരാധകരുള്ള നടനാണ് പ്രഭാസ്. അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാധേ ശ്യാം. 2022 ജനുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജൂലൈ 30 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്ന ചിത്രം കോവിഡ് വ്യാപനം മൂലം നീണ്ട് പോവുകയായിരുന്നു. പീരീഡ് റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്ന് ഉറപ്പുള്ള തരത്തിലുള്ള ദൃശ്യങ്ങളാണിവ.

രാധ കൃഷ്ണ കുമാർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ക്യാമറ മനോജ് പരമഹംസയാണ്. തമിഴ് സംഗീത സംവിധായകനായ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. കുഞ്ഞിരാമായണം എന്ന മലയാള ചിത്രത്തിന്റെ സംഗീതവും ഇദ്ദേഹമായിരുന്നു. 10 വർഷങ്ങൾക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായി വരുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 2010 ൽ പുറത്തിറങ്ങിയ ഡാർലിംഗ് ആണ് പ്രഭാസ് റൊമാന്റിക് ഹീറോയായി അഭിനയിച്ച അവസാന ചിത്രം. തെലുഗ്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close