Breaking NewsKERALANEWSTop News

മം​ഗളം എന്നത് കേവലം ഒരു പേരല്ല, നാടിനൊപ്പം നിൽക്കുന്ന നന്മയാണെന്ന് വി എൻ വാസവൻ; റേഡിയോ മം​ഗളത്തിന്റെ വിജയത്തിന് പിന്നിൽ എം സി വർ​ഗീസിന്റെ മാർ​ഗദർശനമെന്നും മന്ത്രി

കോട്ടയം: രോ​ഗികളുടെ പരിചരണം ജീവിത വ്രതമാക്കി മാറ്റിയ എം സി വർ​ഗീസിന്റെ പാത പിന്തുടരുന്ന റേഡിയോ മം​ഗളം മാധ്യമങ്ങൾക്കിടയിൽ വ്യത്യസ്തമാകുന്നെന്ന് മന്ത്രി വി എൻ വാസവൻ. റേഡിയോ മം​ഗളത്തിന്റെ അ‍ഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായുള്ള സ്വരപഞ്ചമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ നന്മനിറഞ്ഞ പ്രവർത്തനം വരുംതലമുറയും പിന്തുടരുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ അ‍ഞ്ചുവർഷക്കാലത്തെ റേഡിയോ മം​ഗളത്തിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡ് മുതൽ കഴിഞ്ഞ പ്രളയകാലത്തെ സ്തുത്യർഹ പ്രവർത്തനം വരെ അതിന്റെ ഉദാഹരണമാണ്. മം​ഗളം എന്നത് കേവലം ഒരു പേരല്ല, നാടിനൊപ്പം നിൽക്കുന്ന നന്മയാണെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ പിതാവ് എം സി വർ​ഗീസ് പകർന്നു നൽകിയ പാഠങ്ങളാണ് സാമൂഹിക പ്രതിബദ്ധയുടെ പാതയിൽ സഞ്ചരിക്കാൻ തങ്ങളെ പ്രാപ്തരാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മം​ഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ബിജു വർ​ഗീസ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ എം സി വർ​ഗീസ് നടത്തിയ പ്രവർത്തനങ്ങളുടെ പാത പിന്തുടർന്നാണ് മം​ഗളം വിദ്യാസ സ്ഥാപനങ്ങൾ ഇന്ന് കാണുന്ന നിലയിൽ വളർന്നത്. ഏറ്റുമാനൂരിൽ ആദ്യമായി‍ സംസ്ഥാന സിലബസിൽ ഒരു റസിഡൻഷ്യൽ സ്കൂൾ ആരംഭിച്ചത് എം സി വർ​ഗീസ് ആയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മം​ഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർപേഴ്സൺ റ്റോഷ്മ ബിജു വർ​ഗീസ്, ലീ​ഗൽ അഡ്വൈസർ ‍അഡ്വ. എബ്രഹാം ചെട്ടിശ്ശേരി, ഫാ. എം വി ജോർജ്ജ്, ഇടമണിക്കൽ ​ഗ്രൂപ്പ് ജനറൽ മാനേജർ ഷാജൻ എന്നിവർ സംസാരിച്ചു. അഞ്ചു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് പ്രോ​ഗ്രാം കോർഡിനേറ്റർ പ്രദീപ് സി അവതരിപ്പിച്ചു. മം​ഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ സിഒഒ പ്രകാശ് മാത്യു സ്വാ​ഗതവും മം​ഗളം എഞ്ചിനീയറിം​ഗ് കോളജ് പ്രിൻസിപ്പാൾ ഡോ. വിനോദ് പി വിജയൻ നന്ദിയും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close