INDIANEWS

രാഖി പൂക്കുന്ന കാലമായി; രാജ്യം കാക്കുന്ന സൈനികര്‍ക്ക് രാഖി തയ്യാറാക്കി സൂററ്റിലെ സ്ത്രീകൾ

സൂററ്റ്: സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി രക്ഷാബന്ധന്‍ മഹോത്സവം വന്നെത്തിയിരിക്കുന്നു. കോവിഡ് ഭീതി പടർത്തി നിൽക്കുന്നുണ്ടെങ്കിൽ പോലും സഹോദരര്‍ക്കായുള്ള രാഖികള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പലരും. എന്നാൽ സൂററ്റില്‍ നിന്നുള്ള കാഴ്ച്ച വ്യത്യസ്ഥമാണ്, തങ്ങളുടെ രാജ്യത്തെ കാക്കുന്ന സൈനികര്‍ക്കായി രാഖി തയ്യാറാക്കുന്ന ഒരുകൂട്ടം സ്ത്രികൾ.

സോച് ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത്. സൈനികരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുകയും അതോടൊപ്പം തന്നെ രാഖി ഉണ്ടാക്കി വില്‍ക്കുന്നതിലൂടെ വിധവകള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭത്തിലേക്ക് സോച് ഫൗണ്തേഷൻ എത്തി ചേർന്നിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 7000 രാഖികളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ന്, സൂററ്റില്‍ നിന്നാണ് ഈ പദ്ധതിക്ക് തുടക്കംകുറിക്കുക. വഡോദരയില്‍ വെച്ച് രാഖി സൈനികരുടെ കൈത്തണ്ടയില്‍ കെട്ടിക്കൊടുക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സോച് ഫൗണ്ടേഷന്റെ സ്ഥാപകയായ റിതു രതി പറഞ്ഞു. ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്ന സൈനികരോട് ആദരവ് പ്രകടിപ്പിക്കുകയും അവര്‍ സുരക്ഷിതരായിരിക്കട്ടെയെന്ന് ആശംസിക്കുകയു ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close