INDIANEWS

രാഹുലും പ്രിയങ്കയും ലഖിംപൂരിൽ; കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കുന്നു

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂർ ഖേരിയിലെത്തി. കൊല്ലപ്പെട്ട കർഷകരുടെ വീട്ടിലെത്തി അവരുടെ ബന്ധുക്കളെ സന്ദർശിക്കുകയാണ് ഇരുവരുമിപ്പോൾ. കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ വീട് സന്ദർശിച്ചു.

ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഇന്നാണ് അനുമതി നൽകിയത്. അതിനുമുൻപ് ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം അനുമതി നൽകി. വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര. അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close