കൊൽക്കത്ത : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധി വളർന്നിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം. പി. സുദീപ് ബന്ദോപാധ്യായ്. തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി മീറ്റിംഗിലായിരുന്നു ഈ അഭിപ്രായ പ്രകടനം. അതിനാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയായിരിക്കും പ്രതിപക്ഷത്തിന്റെ മുഖമായിരിക്കുക എന്നും എം. പി. സൂചിപ്പിച്ചു.
“കോൺഗ്രസില്ലാത്ത സഖ്യത്തെ കുറിച്ചല്ല ഞങ്ങൾ സംസാരിക്കുന്നത്. ഞാൻ വളരെക്കാലമായി രാഹുൽ ഗാന്ധിയെ നിരീക്ഷിക്കുന്നു. മോദിക്ക് ബദലായി അദ്ദേഹം വളർന്നിട്ടില്ല. രാജ്യം മുഴുവൻ മമതയെ ആഗ്രഹിക്കുന്നു. അതിനാൽ മമതയെ മുൻനിർത്തിയുള്ള പ്രചാരണം ശക്തമാക്കണം.” അദ്ദേഹം പറഞ്ഞു.