INDIANEWS

രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനും അടിമയും; പാർട്ടിയെ നയിക്കാൻ യോഗ്യതയില്ല; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനും അടിമയുമാണെന്ന് പരാമർശിച്ച് കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കർണാടകത്തിലെ കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാർ നിരക്ഷരൻ എന്ന് വിളിച്ച് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പോസ്റ്റ് നീക്കവും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ മയക്കുമരുന്നിന്റെ അടിമ എന്ന് വിളിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നത്.

‘ആരാണ് രാഹുൽ ഗാന്ധി? ഞാൻ അത് പറയുന്നില്ല. രാഹുൽ ഗാന്ധി ഒരു മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വിൽപനക്കാരനുമാണ്. അത് മാധ്യമങ്ങളിൽ വന്നതാണ്. നിങ്ങൾക്ക് പാർട്ടി നടത്താൻ പോലും കഴിയില്ല’ എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞത്.

നളിൻ കുമാർ കട്ടീലിന്റെ പരാമർശങ്ങൾക്ക് ശേഷം, ഡികെ ശിവകുമാർ വീണ്ടും ട്വിറ്ററിൽ പ്രതികരിച്ചു. പറഞ്ഞ വാക്കുകൾ പിൻവലിച്ച് താൻ മാപ്പ് പറഞ്ഞുവെന്നും, രാഹുൽ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അധിക്ഷേപകരവും പാർലമെന്ററി വിരുദ്ധവുമായ പരാമർശങ്ങൾക്ക് അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ശിവകുമാർ പ്രതികരിച്ചത്.

ഒക്ടോബർ 30 ന് കർണാടകയിലെ സിന്ദഗി, ഹംഗൽ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദങ്ങൾ. മുതിർന്ന ജനതാദൾ (സെക്യുലർ) നേതാവ് എം സി മനാഗുലി, ബിജെപിയുടെ മുഖ്യമന്ത്രി ഉദാസി എന്നിവരുടെ മരണത്തെ തുടർന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close