INDIANEWS

‘അജയ്​ മിശ്ര ക്രിമിനൽ’; പുറത്താക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാർലമെന്‍റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ന്യൂഡൽഹി: ലഖിംപൂർഖേരി സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട്​ പുറത്തു വന്നതിന്​ പിന്നാലെ പ്രതിഷേധം ശക്​തമാക്കി പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്ര ക്രിമിനലാണെന്നും സഹമന്ത്രിപദം രാജിവെക്കണമെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജിവെയ്ക്കാൻ ഒരുക്കമല്ലെങ്കിൽ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലഖിംപുർ ഖേരിയിലെ കൊലപാതകത്തെ കുറിച്ച്​ സംസാരിക്കാൻ ഞങ്ങളെ അനുവദിക്കണം. അതിൽ മന്ത്രിയുടെ പങ്കുണ്ടെന്നാണ്​ തെളിയുന്നത്​. ഇപ്പോൾ കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ പാർട്ടി എം.പിമാരും ഇതുസംബന്ധിച്ച്​ പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close