INDIANEWS

രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി; പെഗാസസ് വിവാദം പുകയുന്നു

ന്യൂഡൽഹി: പെഗാസസ് വിവാദം പുകയുന്നതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോർത്തലിന് വിധേയമായതെന്ന് വാർത്താ പോർട്ടലായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോർത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേർ.

ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ്മണ്യൻ സ്വാമിയാണ്. വിവിധ തലങ്ങളിൽ പ്രമുഖരായ 300 പേരുടെ ഫോണുകൾ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. ഈ പട്ടികയിൽ രാഹുൽ ഗാന്ധിയും ഉൾപ്പെടുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ.

2018 മുതലാണ് രാഹുലിന്റെ ഫോൺ ചോർത്താൻ തുടങ്ങിയത്. രാഹുലിന്റെ ഫോൺ ചോർത്താൻ തുടങ്ങിയ സമയത്ത് രാഹുൽ മൊബൈൽ കാര്യമായി ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരുന്ന സമയത്താണ് ഫോൺ ചോർ്ത്താൻ പരിപാടിയിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധിക്ക് പുറമേ തൃൺമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി, പ്രശാന്ത് കിഷോർ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുന്നു. പ്രഹ്ലാദ് പട്ടേൽ ആണ് ഫോൺ ചോർത്തലിന് വിധേയനായ മറ്റൊരു കേന്ദ്രമന്ത്രി. അടുത്തിടെ നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് അശ്വിനി വൈഷ്ണവ് മന്ത്രിയായത്. 2018ലും 2019ലും എംപിയായിരുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ ഫോൺ ചോർത്താൻ ഉദ്ദേശിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close