INDIANEWSSocial MediaTrending

“രാജ്യത്തിൻറെ മന്‍ കി ബാത്ത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ അലയേണ്ടി വരില്ലായിരുന്നു” വാക്‌സിൻ എവിടെയെന്ന് ചോദിച്ച് രാഹുൽ ഗാന്ധി

ന്യുഡൽഹി: രാജ്യത്ത് വീണ്ടും ഉയരുന്ന വാക്സിൻ കഷമത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ജനങ്ങളുടെ മന്‍ കി ബാത് കേട്ടിരുന്നെങ്കിൽ ഇപ്പോൾ വാക്‌സിന് വേണ്ടി അലയേണ്ടി വരില്ലായിരുന്നു എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’നെ കൂടി പരിഹസിച്ചുള്ള ട്വീറ്റിൽ വാക്‌സിൻ എവിടെ എന്ന ചോദ്യമാണ് കോൺഗ്രസ്സ് നേതാവ് ഉയർത്തുന്നത്.

വാക്സിന്‍ ദൗര്‍ലഭ്യം സംബന്ധിച്ച വാർത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജനങ്ങളുടെ മനസ്സ് പറയുന്നത് (മന്‍ കി ബാത്) താങ്കള്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ വാക്‌സിനായി അവര്‍ക്ക് ഇങ്ങനെ അലയേണ്ടി വരുമായിരുന്നില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്നും കൂടിച്ചേരലുകളുടെ ഘട്ടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത് പരിപാടിയില്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് ആരും മറക്കരുതെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close