KERALANEWSSocial MediaTrending

“സ്വന്തം സംസ്കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം” വൈറലായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ആരുടെയും പേര് പരാമര്‍ശിക്കാതെ, ഷൂ നക്കുന്ന ചിത്രം പങ്ക് വച്ച് നൽകിയ പോസ്റ്റിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ പിന്നാലെ മറുപടിയായി കുറിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് വൈറലാവുന്നു.

തങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത ചരിത്രത്തില്‍ ഒളിച്ചു കടക്കുവാന്‍ ശ്രമിക്കുന്നവരും, വെട്ടിമാറ്റുന്നവരും ഓര്‍ത്തിരിക്കണം ഈ ചിത്രം! എന്ന കുറിപ്പോടെ, കാലാപാനി എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഷൂ നക്കുന്ന ചിത്രമായിരുന്നു രാഹുല്‍ പങ്കുവെച്ചത്. എന്നാല്‍ ആ ചിത്രം പങ്കുവെച്ചതിനു പിന്നാലെ സംഘപരിവാറുകര്‍ തനിക്കെതിരെ രംഗത്തെത്തിയെന്ന് വ്യക്‌തമാക്കുന്ന രാഹുൽ, അവരോടുള്ള ചോദ്യങ്ങളാണ് തന്റെ പോസ്റ്റിൽ പങ്കു വച്ചിരിക്കുന്നത്.

ഒരു പേരും ഞാന്‍ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് ‘നീ ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കുമോടാ’ എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്‌കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് ഷൂ നക്കുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ്മ വരുന്നതെന്താണ് എന്നാണ് രാഹുൽ ചോദിക്കുന്നത്. അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ‘വിര്‍’ എന്ന് വിളിച്ച് നിങ്ങള്‍ ആ പാവത്തിനെ കളിയാക്കുന്നത് എന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ഞാന്‍ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതില്‍ ആരുടെയും പേര് പരാമര്‍ശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തില്‍ ഒളിച്ചു കടക്കുവാന്‍ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്.
ഒരു പേരും ഞാന്‍ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് ‘നീ ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കുമോടാ’ എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്‌കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം,

1) ഷൂ നക്കുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ്മ വരുന്നതെന്താണ്?

2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ‘വിര്‍’ എന്ന് വിളിച്ച് നിങ്ങള്‍ ആ പാവത്തിനെ കളിയാക്കുന്നത്?- രാഹുല്‍
ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരായുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close