ശെടാ! വെറുതെയല്ല അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ “ബ്രാഹ്മിൺ ബോയ്സ്” എന്ന് വിളിച്ചത്; ഇരു വിഭാഗങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പട്ടിക ചൂണ്ടിക്കാട്ടി കോടിയേരിയുടെ മുഖത്തടിച്ചുള്ള മറുപടി; ബ്രാഹ്മിൻ ബോയ്സ് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ന്യൂനപക്ഷ സമുദായത്തിൽ നിന്നല്ലെന്നായിരുന്നു കേടിയേരിയുടെ പരാമർശം. കോൺഗ്രസിൽ പിന്നാക്ക സമുദായാംഗങ്ങൾ മുഖ്യമന്ത്രിമാരായെങ്കിൽ, സിപിഎം മുഖ്യമന്ത്രിമാരാക്കിയവരിൽ ഒരാൾ പോലും അഹിന്ദുക്കളില്ലെന്ന കണ്ടു പിടുത്തവുമായിട്ടാണ് രാഹുൽ എത്തിയിരിക്കുന്നതി. ഇതിന് തെളിവും രാഹുൽ തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് കോടിയേരി കോൺഗ്രസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ലെന്നും രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.അംബേദ്കർ വെറുതെയല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ ‘ബ്രാഹ്മിൺ ബോയ്സ്’ എന്ന് വിശേഷിപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ് :
അല്പം ചരിത്രവും വർത്തമാനവും പറയാം..
കേരളത്തിലെ കോൺഗ്രസ്സ് പിന്തുണയുള്ള സർക്കാരുകളിലെ മുഖ്യമന്ത്രിമാർ
1) പട്ടം താണുപിള്ള
2) R ശങ്കർ
3) സി. അച്യുതമേനോൻ
4) കെ കരുണാകരൻ
5) A K ആന്റണി
6) പി.കെ വാസുദേവൻ നായർ
7) CH മുഹമ്മദ് കോയ
8.) ഉമ്മൻ ചാണ്ടി
കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാർ
1) EM ശങ്കരൻ നമ്പൂതിരിപ്പാട്
2) ഏറംപാല കൃഷ്ണൻ നായനാർ
3) വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ
4) പിണറായി വിജയൻ….
ങ്ങേ ! ഒറ്റ അഹിന്ദുക്കൾ പോലുമില്ലെ?
എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം……
വെസ്റ്റ് ബംഗാൾ
1) ജ്യോതി ബസു
2) ബുദ്ധദേബ് ഭട്ടാചാര്യ
രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് !
തൃപുര
1) നൃപൻ ചക്രബർത്തി
2) മണിക്ക് സർക്കാർ
ശെടാ! യോഗ ക്ഷേമ സഭയിൽ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ… വെറുതെയല്ല BR അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ “ബ്രാഹ്മിൺ ബോയ്സ്” എന്ന് പറഞ്ഞത് …..
ബാലേട്ട ചരിത്രവും വർത്തമാനവുമൊക്കെ നിങ്ങൾക്ക് ഭൂതമാണ്…. സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്..
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..