MoviesNEWSWORLD

കുടുംബപരമായ അധികാര ഘടനകളിൽ നിന്ന് മോചനം നേടാനുള്ള യുവാവിന്റെ അന്വേഷണമാണ് ‘റെയിൻ’; സിനിമകൾ ഒരാളുടെ അറിവിന്റെ സത്യസന്ധവും ബോധപൂർവ്വവുമായ ആവിഷ്കാരങ്ങളായിരിക്കണം: സംവിധായകൻ ജാനോ ജുർഗൻസ്

എസ്തോണിയൻ സംവിധായകൻ ജാനോ ജർഗൻസിന്റെ ആദ്യ ഫീച്ചർ ചിത്രമായ ‘റെയിൻ’ കുടുംബത്തിനുള്ളിൽ അച്ഛനും മകനും തമ്മിലുള്ള അധികാര ബന്ധങ്ങളുടെ മാനങ്ങൾ അന്വേഷിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ആണ് സിനിമയുടെ പ്രമേയം. 52-ാമത് ഐഎഫ്‌എഫ്‌ഐയോട് അനുബന്ധിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ജർഗൻസ്.

സ്വഭാവമനുസരിച്ച് നോർഡിക്കുകൾ അവരുടെ വികാരങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുവെന്നും അത് പുറത്തുവിടാൻ ബുദ്ധിമുട്ടാണെന്നും ജർഗൻസ് പറഞ്ഞു. “യഥാർത്ഥ ജീവിതത്തിൽ പ്രകടിപ്പിക്കാൻ കഴിയാത്ത ചില വികാരങ്ങൾ റീലിലൂടെ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇത് സ്വയം കണ്ടെത്താനുള്ള ഒരു യാത്രയാണെന്നും സ്വന്തം പര്യവേക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. “യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാത്ത ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. എന്റെ സഹോദരന്മാരോട് ആ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഒരു സിനിമ നിർമ്മിച്ചു, ” ജർഗൻസ് കൂട്ടിച്ചേർത്തു.

ലൊകാർണോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഹ്രസ്വചിത്രം ഡിസ്റ്റൻസ്, സാമൂഹിക തലങ്ങളിലെ അധികാര ഘടനകളും സ്വതന്ത്രരാവാൻ ആഗ്രഹിക്കുന്ന യുവാവിനെയാണ് പ്രമേയമാക്കിയിരിക്കുന്നത്. സിനിമകൾ ഒരാളുടെ അറിവിന്റെ സത്യസന്ധവും ബോധപൂർവ്വവുമായ ആവിഷ്കാരങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സിനിമയുടെ നിർമ്മാണം നീണ്ട ഒരു പ്രക്രിയയായിരുന്നു, ആശയത്തിന്റെ തുടക്കം മുതൽ ചിത്രം പൂർത്തിയാക്കാൻ 7 വർഷമെടുത്തു, ഇവിടെയെത്തിയത്തിലുള്ള അതിയായ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നു.

ഭാഷ, ശീലങ്ങൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിവിധ തലങ്ങളിൽ ഒരു കുടുംബത്തിനുള്ളിൽ തലമുറകളുടെ വിടവുകളുണ്ടെന്ന് ചിത്രത്തിന്റെ രചയിതാവ് ആന്റി നൗലൈനൻ പറഞ്ഞു. “ഞങ്ങൾ ഐഎഫ്‌എഫ്‌ഐയിൽ എത്താൻ ഏകദേശം 7000 കിലോമീറ്റർ സഞ്ചരിച്ചു, എന്നാൽ എല്ലായിടത്തും ആളുകൾ ഒരുപോലെയാണ്, അതിനാൽ വികാരങ്ങളും പ്രശ്‌നങ്ങളും ഒരുപോലെ തന്നെയാണ്. ലോകമെമ്പാടുമുള്ള ആളുകളെ സിനിമയിലൂടെ ഒന്നിപ്പിക്കുന്ന മഹത്തായ ഉത്സവമാണിത്, ” ഐഎഫ്‌എഫ്‌ഐയിലെ തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ മിസ് ഹെനെൽ ജുർഗൻസും ചടങ്ങിൽ പങ്കെടുത്തു. 52ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച നവാഗത ചിത്രത്തിനുള്ള മത്സര വിഭാഗത്തിലാണ് ‘റെയിൻ’ പ്രദർശിപ്പിക്കുന്നത്.

എസ്തോണിയയിൽ നിന്നുള്ള ചിത്രമാണിത്. സിനിമയിലെ നായകൻ റെയിൻ, തന്റെ ഇളയ സഹോദരൻ ആറ്റ്സിനെ പിന്തുടരുന്നു, അപ്രതീക്ഷിതമായി, അവരുടെ സ്വേച്ഛാധിപതിയായ പിതാവ് കൽജുവിനെയും പ്രണയം നഷ്ടപ്പെടുന്നതിന്റെ വക്കിലുള്ള ഒരു സ്ത്രീയായ അവരുടെ അമ്മയെയും കാണുന്നതിനായി ഒരു ചെറിയ കടൽത്തീര പട്ടണത്തിലെ കുടുംബ വീട്ടിലേക്ക് മടങ്ങുന്നു. ലോകത്തെ സമൂലമായി വ്യത്യസ്‌തമായ വീക്ഷണങ്ങളുള്ള വ്യത്യസ്‌ത തലമുറകളിൽ നിന്നുള്ള ശാഠ്യക്കാരായ തന്റെ പിതാവും സഹോദരനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാക്ഷിയാണ് ആറ്റ്‌സ്. അച്ഛൻ റെയിനെ തന്റെ ലോകത്തിന്റെ അതിരുകളിലേക്ക് തള്ളിവിടാൻ ശ്രമിക്കുമ്പോൾ, നിഴൽ നിറഞ്ഞ ഭൂതകാലമുള്ള ഒരു നിഗൂഢ സ്ത്രീയായ അലക്‌സാന്ദ്രയിൽ റെയ്ൻ പ്രതീക്ഷ കണ്ടെത്തുന്നു. ഈ സെഷൻ മോഡറേറ്റ് ചെയ്തത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ ജോയിന്റ് ഡയറക്ടർ രജത് ചന്ദ്രൻ ഐഐഎഫ് ആയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close