INDIANEWS

കനത്ത മഴ; തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ തിരുനെല്‍വേലിയിലും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നും പലയിടത്തും മഴ തുടരുകയാണ്. ചെന്നൈയില്‍ ഇന്ന് 5.30വരെ ലഭിച്ചത് 6.5 മില്ലീമീറ്റര്‍ മഴയാണ്. കന്യാകുമാരിയില്‍ നാലും നാഗപട്ടണത്ത് 17 മില്ലീമിറ്ററും തൂത്തുക്കുടിയില്‍ 0.5ഉം തിരുച്ചെണ്ടൂരില്‍ 11 ഉം കൊടൈക്കനാലില്‍ 15 മില്ലീമിറ്ററും മഴ ലഭിച്ചു.

തമിഴ്‌നാട്ടില്‍ നിലയ്ക്കാത്ത മഴയില്‍ ഇത്തവണ നശിച്ചത് 50,000 ഹെക്ടര്‍ കൃഷിയാണ്. 68 ശതമാനം മഴ അധികമാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തതത്. ഒക്ടോബര്‍ മുതല്‍ പെയ്യുന്ന മഴയില്‍ 2,300ലധികം വീടുകള്‍ തകര്‍ന്നു. നവംബര്‍ മാസത്തെ മഴ കൂടി എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളത്തിനടിയിലായി.

അതേസമയം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close