INDIANEWSTop News

രജനി മക്കൾ മൻട്രം പിരിച്ച് വിട്ട് സൂപ്പർ താരം: രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ല

ചെന്നൈ: രജനി മക്കൾ മൻട്രം പിരിച്ച് വിട്ട് സൂപ്പർ താരം രജനീകാന്ത്. ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം തന്നെയാണ് അറിയിച്ചത്. രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് രജനി വ്യക്തമാക്കിയത്. രാഷ്ട്രീയപ്രവർത്തനത്തിനായി രൂപീകരിച്ച പോഷക സംഘടനകളെയും പിരിച്ചുവിട്ടിട്ടുണ്ട്.ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികർ മൻട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂർണമായും ഉപേക്ഷിച്ചെന്നും രജനികാന്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close