INDIANEWSTop News

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; രാജി അറിയിച്ച് സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകിയത് മൂന്ന് നേതാക്കൾ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കൾ സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിമാർ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്.

ഹരിഷ് ചൗധരി, രഘു ശർമ്മ, ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരാണ് സ്ഥാനം രാജിവെയ്‌ക്കുന്നതായി അറിയിച്ച് സോണിയയ്‌ക്ക് കത്ത് നൽകിയത്. ഹരീഷ് ചൗധരി രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവാണ്. തിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഒരു വ്യക്തി ഒരു സ്ഥാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ആശയങ്ങൾ ഒരു പോലെ നേതൃത്വത്തിലും പ്രവർത്തകരിലും എത്തിക്കുമെന്നും ചൗധരി പറഞ്ഞിരുന്നു. പദവി രാജിവെച്ച് സംഘടനാ ചുമതലകൾ മാത്രം വഹിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close