INDIANEWS

നടൻ രജനികാന്ത് ആശുപത്രിയിൽ; താരത്തെ പ്രവേശിപ്പിച്ചത് ചെന്നൈ കാവേരി ആശുപത്രിയിൽ

ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്ത് ആശുപത്രിയിൽ. ചെന്നൈ കാവേരി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് രജനീകാന്തിനെ ആശുപത്രിയിലെത്തിച്ചത്.

70 -കാരനായ താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇപ്പോൾ പതിവ് പരിശോധനയ്ക്കായാണ് താരം ആശുപത്രിയിലെത്തിയതെന്ന് രജനീകാന്തുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിൽനിന്ന് അദ്ദേഹം ഏറ്റുവാങ്ങിയത്. ഉടനെ ദീപാവലി റിലീസായി അദ്ദേഹത്തെ പുതിയ ചിത്രം അണ്ണാത്തെ പ്രദർശനത്തിനെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close