MoviesNEWS

‘അണ്ണാത്തെ സിനിമയിൽ പാടുമ്പോൾ അത് എനിക്കായി പാടുന്ന അവസാന പാട്ടായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല’ ; എസ്.പി.ബിയെ അനുസ്മരിച്ച് സൂപ്പർസ്റ്റാർ

കഴിഞ്ഞ ദിവസം ഏറ്റവും പുതിയ രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലെ പാട്ട് പുറത്തിറങ്ങിയിരുന്നു. ‘അണ്ണാത്തെ അണ്ണാത്തെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കഴിഞ്ഞ വർഷം അന്തരിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ആണ്. രജനികാന്തിനായി ഏറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്ന അദ്ദേഹം അവസാനമായി പാടിയ പാട്ടാണിത്. അണ്ണാത്തെ തന്നോടൊപ്പമുള്ള എസ്‌പി‌ബിയുടെ അവസാന സഹകരണമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പാട്ടിനെക്കുറിച്ചുള്ള ട്വീറ്റിൽ രജനി പറഞ്ഞു.

“45 വർഷം എന്റെ ശബ്ദമായിരുന്നു എസ്.പി.ബി. അണ്ണാത്തെ സിനിമയിൽ പാടുമ്പോൾ അത് എനിക്കായി പാടുന്ന അവസാന പാട്ടായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പ്രിയപ്പെട്ട എസ്.പി.ബി. അദ്ദേഹത്തിന്റെ മധുര ശബ്ദത്തിൽ ജീവിക്കും.” സൂപ്പർസ്റ്റാർ കുറിച്ചു.

ഒരുവൻ ഒരുവൻ മുതലാളി, നാൻ ഓട്ടോക്കാരൻ, ദേവൂഡാ ദേവൂഡാ എന്നിങ്ങനെ അനവധി പാട്ടുകൾ എസ്.പി.ബി. രജനികാന്തിനായി ആലപിച്ചിട്ടുണ്ട്. രജനിയുടേതായി ഇറങ്ങിയ അവസാന ചിത്രം ദർബാറിലും എസ്.പി.ബി. പാടിയിട്ടുണ്ട്. അണ്ണാത്തെയിലെ പാട്ടുകൾക്കായി ഡി. ഇമ്മനാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററിലെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close