KERALANEWSTrending

വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങൾക്കു മാത്രമാണു കാസർകോട് സംഘം പിസ്റ്റൾ വിൽക്കുന്നത്; വന്യമൃഗശല്യം നേരിടുന്ന അതിർത്തി ഗ്രാമങ്ങളിലെ മലയോര കർഷകർക്ക് മാരകമല്ലാത്ത എയർഗൺ രഹസ്യമായി നൽകുന്ന ഏജന്റുമാരുണ്ട്; രാഖിലിന്റെ ആയുധത്തിൽ രവി പുജാരി ബന്ധവും സംശയത്തിൽ

കണ്ണൂർ: ഡന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തിന് രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി ധർമ്മടം സിഐ യുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. ക്ളോസ് റെയ്ഞ്ചിൽ അതീവ പ്രഹര ശേഷിയുള്ള 7.62 എം.എം റൈഫിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കണ്ണൂർ, കാസർകോട് മേഖലയിൽ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങൾ ബിഹാറിൽനിന്ന് എത്തിച്ച് നൽകാറുണ്ട്. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും സുലഭം. അധോലോക കുറ്റവാളി രവി പുജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് ഇടപാടുകളിൽ മുൻപന്തിയിൽ. വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങൾക്കു മാത്രമാണു കാസർകോട് സംഘം പിസ്റ്റൾ വിൽക്കുന്നത്.

വന്യമൃഗശല്യം നേരിടുന്ന അതിർത്തി ഗ്രാമങ്ങളിലെ മലയോര കർഷകർക്ക് മാരകമല്ലാത്ത എയർഗൺ രഹസ്യമായി നൽകുന്ന ഏജന്റുമാരുണ്ട്. നാടൻ തോക്കുകളും ഇവർ അനധികൃതമായി വിൽക്കുന്നു. ഡാർക്ക് വെബിലോ മറ്റ് ഓൺലൈനിലോ തോക്കുകൾ ലഭ്യമല്ലാത്തതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഏജന്റുമാരിൽ നിന്നാവാം ഇയാൾ രഹസ്യമായി തോക്കുസംഘടിപ്പിച്ചിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്.നാട്ടിൽ കാര്യമായ രാഷ്ട്രീയ ബന്ധങ്ങളൊന്നും രാഖിലിനില്ല. വല്ലപ്പോഴും മാത്രമേ ഇയാൾ മേലൂർ കടവിലെ വീട്ടിലെത്താറുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇൻസ്റ്റാഗ്രാമിലുടെ മാനസയുമായി പരിചയപ്പെട്ട രാഖിലുമായി പിന്നീട് മാനസ അകലുകയായിരുന്നു.ഇതോടെ ഇയാൾ ശല്യപ്പെടുത്താനാരംഭിക്കുകയായിരുന്നു. മാനസയുടെ അച്ഛൻ കണ്ണുർ ഡി.വൈ.എസ്പിക്ക് നൽകിയ പരാതി പ്രകാരം രാഖിലിനെയും ബന്ധുക്കളെയും ഡി.വൈ.എസ്പി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ഇനി ശല്യപ്പെടുത്തുകയില്ലെന്ന് എഴുതി വാങ്ങിക്കുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close