KERALANEWS

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു ; സ്ഥിതിഗതികൾ വിലയിരുത്തി, ആർക്കും അപകടം ഇല്ല

പാലാ: മധ്യ തിരുവിതാംകൂറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ പിറകു വശത്തുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണത്.

രാവിലെ പള്ളിയില്‍ ഒരു വിവാഹ ചടങ്ങ് നടക്കുകയായിരുന്നു. അതിനിടെ ആണ് ഏവരെയും ഭീതിയിൽ നടുക്കിയ ഈ സംഭവം. വലിയ ശബ്ദത്തോടെ പഴയ പള്ളിയുടെ ഭാഗങ്ങള്‍ നിലംപൊത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തകര്‍ന്നു വീണ പള്ളി. വലിയ ശബ്ദത്തോടെ പഴയ കെട്ടിടം നിലം പൊത്തിയത് അറിഞ്ഞു വിശ്വാസികളും വൈദീകരും എത്തി സ്ഥിതിഗതികൾ വിലയിരുത്തി.ആർക്കും പരിക്കുകൾ പറ്റിയില്ലെന്നു അധികൃതർ അറിയിച്ചു.

മധ്യ തിരുവതാം കൂറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ രാമപുരം ഫൊറോനാ പള്ളിയുടെ ജീർണ്ണാവസ്ഥ പരിഹരിക്കുവാനായി കഴിഞ്ഞ വർഷങ്ങളിലാണ് പുതിയ പള്ളി വിശ്വാസ സമൂഹം പണിതുയർത്തിയത്. എന്നാൽ പഴയ പള്ളി അതെ പോലെ നിലനിർത്തി ചരിത്ര സ്മാരകമായി നില നിർത്തുകയാണ് വിശ്വാസികൾ ചെയ്തത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close