celebrityKERALANEWSTrending

തങ്ങളുടെ ആഡംബര വിവാഹത്തിനായി കാത്തിരിക്കുകയാണ് രൺബീർ കപൂറും ആലിയ ഭട്ടും; വിവാഹ ശേഷം വീട്ടിൽ ഒരു മുറി അതിനായി മാറ്റിവയ്ക്കും; മുന്നോട്ടുള്ള ജീവിത്തി​ന്റെ പ്ലാൻ തുറന്ന് പറഞ്ഞ് താരങ്ങൾ

ആരാധകർ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് രൺബീർ കപൂറി​ന്റെയും ആലിയ ഭട്ടി​ന്റെയും. ഇരുവരും ഉടൻ വിവാഹിതരാവുമെന്ന വിവരം ഇതിനിടെ പുറത്ത് വന്നിരുന്നു. തിരക്കിട്ടുള്ള വിവാഹം ഉണ്ടാവില്ല, അത് അടുത്ത വർഷമേ നടക്കൂ എന്നുള്ള വിവരവും വരുന്നുണ്ട്. എന്താണ് സംഭവിക്കുക എന്നുള്ളത് കണ്ടറിയണം.

രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ ബന്ധം പരസ്യമാക്കിയത് മുതൽ എല്ലാ കണ്ണുകളും അവരെ പിന്തുടരുകയാണ്. പല കിംവദന്തികളും അവരുടെ വിവാഹത്തെക്കുറിച്ച്‌ പ്രചരിക്കുന്നുമുണ്ട്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ദമ്പതികളുടെ പുതിയ വീട്ടിൽ ഒരു മുറി പ്രത്യേകമായി മാറ്റിവച്ചിട്ടുണ്ടാവും. റിപ്പോട്ട് വന്നതിൽ പിന്നെ ആ മുറി എന്തിനായിരിക്കും എന്നുള്ള സംശയമാണ് ആരാധകർക്ക്. 2018 മുതൽ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന പ്രണയ ജോഡികൾ അവർ വളരെക്കാലമായി തങ്ങളുടെ ആഡംബര വിവാഹത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അവരുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു.

ബോളിവുഡ് ലൈഫിൽ പ്രസിദ്ധീകരിച്ച എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് പ്രകാരം, രൺബീറും ആലിയയും വിവാഹിതരാകാനുള്ള ആവേശത്തിലാണ് ആലിയയുടെയും രൺബീറിന്റെയും വിവാഹം അടുത്ത വർഷം ഫെബ്രുവരിയിലോ മെയ് 2022ലോ നടക്കാനിരിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ വിവാഹം നടക്കുന്ന സ്ഥലം ഇതുവരെ അറിവായിട്ടില്ല. രൺബീറുമായുള്ള മകളുടെ വിവാഹത്തെക്കുറിച്ച് ആലിയയുടെ അമ്മ സോണി റസ്ദാൻ സംസാരിച്ചിരുന്നു. ‘വിവാഹം എപ്പോൾ നടക്കുമെന്ന് തനിക്ക് പോലും അറിയില്ല’ എന്നായിരുന്നു പ്രതികരണം. “വിാഹം എപ്പോൾ നടക്കുമെന്ന് എനിക്കറിയില്ല. ഞാൻ പോലും ചില വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്,” സോണി ബോളിവുഡ് ലൈഫിനോട് പറഞ്ഞു

അടുത്തിടെ, ദമ്പതികൾ ഒരുമിച്ച് അവരുടെ വീട്ടിൽ ഒരു ടൂർ നടത്തുന്നത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഈ വീട് ഇപ്പോൾ നിർമ്മാണത്തിലാണ്. രൺബീറും ആലിയയും 2022 ഓടെ തയ്യാറാകുന്ന പുതിയ വീടിനായി നിക്ഷേപം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ ഒരു മുറി രൺബീറിന്റെ പിതാവ് ഋഷി കപൂറിന്റെ ഓർമ്മയ്ക്കായി മാറ്റിവയ്ക്കും

അന്തരിച്ച നടന്റെ എല്ലാ ഓർമ്മകളും കുടുംബം വളരെ ശ്രദ്ധയോടെ സംരക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഈ വസ്തുക്കൾ ഉടൻ തന്നെ രൺബീറിന്റെയും ആലിയയുടെയും പുതിയ വീട്ടിൽ ഋഷിക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക മുറിയുടെ ഭാഗമാകും.കഴിഞ്ഞ വര്ഷം ഡിസംബറിൽ റൺബീറുമായുള്ള വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്തിനാണ് ഇത്ര തിരക്ക് എന്നായിരുന്നു ആലിയ ഭട്ടിന്റെ മറുപടി. തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം. എല്ലാവർക്കും തന്നോട് വിവാഹത്തെ കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും ആലിയ ഭട്ട് പ്രതികരിച്ചിരുന്നു

എന്നാൽ ഇതേ ചോദ്യം റൺബീർ കപൂറിനോടാണെങ്കിൽ മറുപടി മറ്റൊന്നാണ്. ഒരു അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് റൺബീർ മറുപടി നൽകിയത്. വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉടൻ തന്നെ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു റൺബീർ കപൂർ പറഞ്ഞത്. അടുത്തതായി അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിൽ ആലിയയും രൺബീറും ആദ്യമായി സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close