celebrityNEWSviral

സോഷ്യൽ മീഡിയയിൽ തിളങ്ങി രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും; മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയത് ഉത്തരാഖണ്ഡിൽ; താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത് താര ജോടികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണുമാണ്. ഇവരുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയിരിക്കുന്നത് ഉത്തരാഖണ്ഡാണ്. ഇവിടെ നിന്നും താരങ്ങൾ പങ്കു വെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നു.

ആറു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആദ്യവിവാഹ വാർഷികത്തിൽ ഇരുവരും തിരുപ്പതി ദർശനം നടത്തി. രണ്ടാം വാർഷികത്തിൽ സുവർണ ക്ഷേത്രത്തിലാണ് സന്ദർശനം നടത്തിയത്.

1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്.

2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീലയുടെ സെറ്റിൽ വെച്ചാണ് ദീപികയും റൺവീറും പ്രണയത്തിലാകുന്നത്. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് എന്നും ഒപ്പമുണ്ടായിരുന്നയാളാണ് റൺവീർ എന്ന് ദീപിക നേരത്തേ തന്നെ പറഞ്ഞിരുന്നു.

ഏത് പ്രതിസന്ധിഘട്ടത്തിലും റൺവീർ ദീപികയ്ക്കൊപ്പം ഉറച്ചു നിന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിലും മാധ്യമങ്ങൾ ദീപികയെ വേട്ടയാടിയപ്പോൾ റൺവീർ സിങ്ങായിരുന്നു ദീപികയുടെ കരുത്ത്. റൺവീറിനെ വിവാഹം കഴിക്കാനുള്ള തീരുമാനമാണ് ജീവിത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദീപിക പറയുന്നത്.

.ബോളിവുഡിൽ റൺവീറിനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ദീപിക. ഈ വിടവുകളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. റൺവീർ ഇതെല്ലാം അംഗീകരിക്കുന്നയാളായിരുന്നുവെന്ന് ദീപിക പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close